ഇനി ചാട്ടവാറടി കൊള്ളാതെ മദ്യപിക്കാം; സൗദി അറേബ്യയില്‍ ആദ്യമായി മദ്യശാല തുറക്കുന്നു!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ജനുവരി 2024 (09:43 IST)
സൗദി അറേബ്യയില്‍ ആദ്യമായി മദ്യശാല തുറക്കുന്നു. ഇത് ചരിത്ര സംഭവമാണ്. സൗദി അമുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും മദ്യം നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം. സൗദിയില്‍ പ്രവാസികളില്‍ ഏറെ പേരും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ്ലിം തൊഴിലാളികളാണ്. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളാണ് ഉള്ളത്. മദ്യപാനം പിടിക്കപ്പെട്ടാല്‍ ചാട്ടവാറടി, നാടുകടത്തല്‍, പിഴ, തടവ് എന്നിവയാണ് ശിക്ഷ. എന്നാലിപ്പോള്‍ രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം വരുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍വാന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. ഇതിനോടകം തന്നെ സൗദിയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സംഗീത പരിപാടികള്‍, സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :