അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?
- നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം
- എന്താണ് ഫ്രൂട്ട് ഡയറ്റ്
- ഓരോ പ്രായത്തിലും വേണ്ട രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും എത്രയെന്ന് അറിയാമോ
- രാവിലെ എഴുന്നേല്ക്കുമ്പോള് ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ അവതാളത്തിലാണ്!
ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!
ഒരു ടോയ്‌ലറ്റ് സീറ്റില്‍ ഉണ്ടാകുന്ന ബാക്ടീരിയയെക്കാള്‍ ഇരട്ടി ബാക്ടീരിയകള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകാമെന്നാണ് പഠനം. അതുകൊണ്ട് തന്നെ തലയണ സ്ഥിരമായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. തലയണകളില്‍ അഴുക്ക്, വിയര്‍പ്പ്, തലയിലുള്ള പൊടികള്‍, എണ്ണ, ഡെഡ് സ്‌കിന്‍ എന്നിവയുണ്ടാകും. നാലാഴ്ച പഴക്കമുള്ള ഒരു തലയണയില്‍ 12 മില്യണ്‍ ബാക്ടീരിയ ഉണ്ടാകുമെന്നാണ് കണക്ക്. തലയിലെ എണ്ണമയം തലയണകളെ കൂടുതല്‍ മലിനമാക്കുന്നു ഇത് വൃത്തിയാക്കുന്നതും ശ്രമകരമായ ജോലിയാണ്.
എന്നാല്‍ തലയണകള്‍ വൃത്തിയാക്കാനൊരു എളുപ്പവഴിയുണ്ട്. തലയണ കവര്‍ മാറ്റിയ ശേഷം അതില്‍ കുറച്ച് ബേക്കിംഗ് സോഡ വിതറുക. ശേഷം വെള്ളവും വിനാഗിരിയും മിക്‌സ് ചെയ്ത് ഇതിലേക്ക് സ്‌പ്രേ ചെയ്യുക. 30 മിനിറ്റ് അങ്ങനെ വച്ചതിന് ശേഷം 8 മണിക്കൂര്‍ സൂര്യപ്രകാശത്തില്‍ ഉണക്കി എടുക്കുക.