1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Fruit Diet Health News

എന്താണ് ഫ്രൂട്ട് ഡയറ്റ്

Fruit Diet
ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ചെയ്യുന്നവരാണ് ഇന്ന് കൂടുതലും. പലതരത്തിലുള്ള ഡയറ്റുകള്‍ പ്രചാരത്തിലുണ്ട്. അത്തരത്തിലൊന്നാണ് ഫ്രൂട്ട് ഡയറ്റ്. എന്താണ് ഫ്രൂട്ട് ഡയറ്റ് എന്നുനോക്കാം. ഫ്രൂട്ട് ഡയറ്റ് ഒരു വീഗന്‍ ഡയറ്റാണ്. മൃഗജന്യമായ ഒരു പദാര്‍ത്ഥവും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താറില്ല. പാകം ചെയ്യാതെ കഴിക്കുന്ന പഴവര്‍ഗങ്ങളാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ധാരാളം ധാതുക്കളും ലവണങ്ങളും വിറ്റാമിനുകളും അടങ്ങിയ പഴവര്‍ഗങ്ങളാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. 
 
ഓറഞ്ച്, മുന്തിരി, ആപ്പിള്‍, നേന്ത്രപ്പഴം, പേരയ്ക്ക എന്നീ പഴവര്‍ഗ്ഗങ്ങള്‍ ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴവര്‍ഗ്ഗങ്ങളില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാന്‍ സഹായിക്കും. എന്നാല്‍ ഈ ഡയറ്റിനും പരിമിതികളുണ്ട്. പോഷക അപര്യാപ്തത ഉണ്ടാകാന്‍ സാധ്യതയുള്ള ഡയറ്റാണ് ഫ്രൂട്ട് ഡയറ്റ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ