സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 12 നവംബര്‍ 2024 (13:10 IST)
വെള്ളം കുടിക്കുന്നത് നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. വെള്ളമില്ലാതെ നമുക്ക് ജീവിക്കാനാകില്ല. ഒരു ദിവസം പലതവണകളിലായി വെള്ളം കുടിക്കുന്നത് നല്ല ആരോഗ്യം പ്രധാനം ചെയ്യും. ഓരോ നേരത്തും വെള്ളം കുടിക്കുന്നതിന് പ്രത്യേകം ഗുണങ്ങളാണ് ലഭിക്കുന്നത്. അത്തരത്തില്‍ രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് കിടന്നുറങ്ങുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം നല്ല രീതിയില്‍ ആക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ പ്രതിരോധശേഷി കൂട്ടുകയും രോഗകാരികളായ വൈറസ്, മറ്റ് അണുബാധകള്‍ എന്നിവക്കെതിരെ പോരാടാന്‍ സഹായിക്കുകയും ചെയ്യുന്നു.
വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യം വെള്ളം കുടിക്കുക എന്നതാണ്. രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് കിടക്കുന്നത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെതന്നെ വെള്ളം കുടിച്ചിട്ട് കിടക്കുന്നത് നിങ്ങളുടെ സന്ധികളെയും മസിലുകളെയും അയഞ്ഞത് ആക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത്തരത്തില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.