ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത ലോകത്തിലെ ആറുരാജ്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ജൂലൈ 2024 (17:50 IST)
ചില രാജ്യങ്ങളിലുള്ളവര്‍ കൂടുതല്‍ സംഘര്‍ഷത്തിലാണ് ജീവിക്കുന്നത്. ഇതിന് കാരണം അവിടുത്തെ ഭരണകൂടവും ദാരിദ്ര്യവുമാണ്. അഫ്ഗാനിസ്ഥാനാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ 68 ശതമാനം പേരും സംഘര്‍ഷത്തില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ലബനനാണ്. സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം ഇവിടുത്തെ 65 ശതമാനം പേരും സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ദാരിദ്ര്യം മൂലം സെയ്‌റ ലിയോണിലെ 61ശതമാനം പേരും സംഘര്‍ഷം അനുഭവിക്കുന്നുണ്ട്.

നാലാം സ്ഥാനത്ത് തുര്‍ക്കിയാണ്. ദാരിദ്ര്യവും രാഷ്ട്രീയ പരമായ കാരണവും മൂലം ഇവിടുത്തെ 60 ശതമാനം പേരും സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ലൈബീരിയയിലെ 58 ശതമാനം പേരും സംഘര്‍ഷത്തിലാണ്. ശ്രീലങ്കയിലെ 56 ശതമാനം പേരും സംഘര്‍ഷത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :