അനുബന്ധ വാര്‍ത്തകള്‍
- ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നു, മിണ്ടാതിരുന്നാല്‍ എല്ലാര്ക്കും സമാധാനം കിട്ടും, അല്‍ഫോണ്‍സ് പുത്രന് പറയുന്നു
- Alphonse Puthren: താന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്ക്കും സമാധാനം കിട്ടും, ഇനി അങ്ങനെയാകട്ടെയെന്ന് അല്‍ഫോന്‍സ് പുത്രന്
- ജീവിതം സ്വസ്ഥം, സമാധാനം ...നവ്യ നായര്‍ ഇവിടെയുണ്ട്
- ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു
- Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന് പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു
ആരാണ് സമാധാനം ആഗ്രഹിക്കാത്തത്; സമാധാനപ്രിയര്‍ക്ക് ജീവിക്കാന്‍ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം
ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സിന്റെ 2023ലെ പട്ടികയില്‍ ലോത്തിലെ ഏറ്റവും സുരക്ഷിതവും സമാധാനവുമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഐസ്ലാന്റാണ്. കിങ്ഡം ഓഫ് ഡെന്‍മാര്‍ക്കെന്ന് ഔദ്യോഗിക പേരുള്ള ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ഡെന്‍മാര്‍ക്കിന്റെ ജിപി ഐ 1.31 ആണ്. മൂന്നാം സ്ഥാനത്തുള്ള ഐര്‍ലാന്റിന്റെ ജിപി ഐ 1.312 ആണ്. യൂറോപ്പിലെ ദ്വീപ് രാജ്യമാണ് ഐര്‍ലാന്റ്. നാലാം സ്ഥാനത്തുള്ളത് ന്യൂസ്ലാന്റാണ്. സൗത്ത് വെസ്റ്റേണ്‍ പസഫിക് സമുദ്രത്തിലെ ദ്വീപ രാഷ്ട്രമാണ് ന്യൂസിലാന്റ്.
അഞ്ചാം സ്ഥാനത്ത് ആസ്‌ട്രേലിയയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ സ്ഥിതിചെയ്യുന്ന സിംഗപ്പൂരാണ് ആറാം സ്ഥാനത്തുള്ളത്. ഇതിന്റെ ജിപി ഐ 1.332 ആണ്. പോര്‍ച്ചുഗലാണ് ഏഴാം സ്ഥാനത്തുള്ളത്. എട്ടാം സ്ഥാനത്ത് സ്ലോവേനിയയാണ്. ഒന്‍പതാം സ്ഥാനത്ത് ജപ്പാനുണ്ട്. പത്താംസ്ഥാനത്തുള്ള ഏറ്റവും സുരക്ഷിതമായ രാജ്യ സ്വിസര്‍ലാന്റാണ്.