മൂത്തമകളുടെ വിവാഹ തിരക്കില്‍ സുരേഷ് ഗോപി, ജനുവരിയില്‍ കല്യാണം, വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (12:51 IST)
മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങളുടെ ഓണമെന്ന് നടന്‍ സുരേഷ് ഗോപി. പ്രത്യേകതളില്ലാത്ത ഓണമാണ് ഇത്തവണത്തേതെന്നും നടന്‍ പറഞ്ഞു. മൂത്ത മകളാണ് ഭാഗ്യയുടെ വിവാഹ തിരക്കിലാണ് താനെന്നും നടന്‍ തിരുവോണ ദിനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വിവാഹവുമായി ബന്ധപ്പെട്ട വീട് പണികള്‍ ഇപ്പോള്‍ നടക്കുകയാണ്. 26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നു. ഇന്നലെയാണ് ഞങ്ങള്‍ മുംബൈയില്‍ നിന്നും വന്നതേ ഒളളൂ',-സുരേഷ് ഗോപി പറഞ്ഞു.


ഭാഗ്യ സുരേഷിന്റെ വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും.ശ്രേയസ് മോഹനാണ് വരന്‍. ജൂലൈ മാസത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്.മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരന്‍ കൂടിയായ ശ്രേയസ്. വിവാഹ റിസപ്ഷന്‍ ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :