അറിയാമോ? ആസ്ത്മ ഒരു വില്ലന്‍ തന്നെയാണ്...

ആസ്ത്മ, ആരോഗ്യം, ശരീരം
VISHNU.NL| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (15:23 IST)
ആസ്തമ എന്നാല്‍ ശ്വാസകോശരോഗമാണെന്നാണ് നാമെല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ശ്വാസകോശം മാത്രമല്ല ശരീരരത്തെ ആകമാനം ബാധിക്കുന്ന വില്ലനാണ് എന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും? എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ആസ്ത്മ മൂലം രക്തത്തിനും ശരീര കോശങ്ങള്‍ക്കും ദോഷകരമായ മാറ്റമുണ്ടാകും എന്നാണ്.

അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ റോബര്‍ട്ട് ഷിസ്റ്റ് ആണ് പുതിയ പഠനവുമായിരംഗത്തെത്തിയിരിക്കുന്നത്. പഠനറിപ്പോര്‍ട്ട് പ്രകാരം ആസ്ത്മ ബാധിച്ചവരില്‍ സൈറ്റോകൈനിന്റെ അളവിലുള്ള മാറ്റമാണ് ശരീരത്തേ ദോഷകരമായി ബാധിക്കുന്നത്. കോശങ്ങള്‍ തമ്മിലുള്ള സന്ദേശ പ്രക്രിയയില്‍ സന്ദേശവാഹകരായി വര്‍ത്തിക്കുന്ന മാംസ്യങ്ങളുടെ കുടുംബത്തില്‍ പെട്ട, വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുകൂട്ടം തന്മാത്രകളാണു സൈറ്റോകൈനുകള്‍ (Cytokine).

പ്രതിരോധകോശങ്ങളുടെയും ഗ്ലീയര്‍ കോശങ്ങളുടെയും ഉല്‍‌പ്പന്നങ്ങളായിട്ടാണ് ഇവ മുഖ്യമായും കാണപ്പെടുന്നതെങ്കിലും ശരീരത്തിലെ കോശമര്‍മ്മമുള്ള മിക്കവാറും എല്ലാ കോശങ്ങളും സൈറ്റോകൈനുകളെ ഉല്പാദിപ്പിക്കുന്നവയാണ്. ഇത്തരം സൈറ്റോകൈനുകള്‍ രക്തത്തില്‍ മൂലധാതുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇടയാക്കുക.

ഇത് രക്തത്തെ ദുഷിപ്പിക്കുകയും കോശങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു. ശരീരത്തില്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് സൈറ്റോകൈനുകള്‍ രൂപപ്പെടുന്നത്. എന്നാല്‍ ആസ്ത്മ രോഗികളിലില്‍ ഇത് അധികമാകുന്നു. ഇവയുടെ അളവ് വര്‍ദ്ധിക്കുന്നത് രക്തകോശങ്ങളേയും സര്‍വ്വോപരി മനുഷ്യന്റെ ഡി‌എന്‍‌എയും കാര്യമായി ബാധിക്കുന്നു. അതിനാല്‍ ശരീരത്തിലെ
മറ്റ് അവയവങ്ങളും ആസ്തമ പ്രതികൂലമായി ബാധിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?
ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ ...

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം
ഇതിനായി ആദ്യം ചെയ്യേണ്ടത് ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുകയാണ്.

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും
കൃത്യമായി വെള്ളം കുടിക്കുന്നവരുടെ മൂത്രത്തിനു ഇളംമഞ്ഞനിറം ആയിരിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും