വഴക്കിടല്ലെ.... തടി കൂടും!

VISHNU.NL| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (14:23 IST)
കുടുംബ വഴക്കും പൊണ്ണത്തടിയും തമ്മില്‍ എന്താണ് ബന്ധമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
പൊണ്ണത്തടിക്ക് കുടുംബവഴക്കും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഭാര്യയോടു പിണങ്ങി പട്ടിണിയാണെന്നു പറയുന്നവര്‍ക്കും പൊണ്ണത്തടിയുണ്ടാകുന്നതിന്റെ രഹസ്യം തേടി പോയവരാണ് ഭാര്യാ ഭര്‍ത്തൃ ബന്ധങ്ങളിലെ ചില്ലറ കുഴപ്പങ്ങള്‍ പോലും ആത്യന്തികമായി പൊണ്ണത്തടിയിലേക്ക് എത്തിക്കുമെന്ന് കണ്ടെത്തിയത്.

കുടുംബകലഹം വിഷാദത്തിലേക്കു നയിക്കുന്നതാണ് പ്രശ്നം.
ഇത് ദഹനം ശരിയായി നടക്കുന്നത് തടസ്സപ്പെടുത്തും. ഇങ്ങനെ ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് പൊണ്ണത്തടിയിലേക്കു നയിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഭര്‍ത്താവിനു മാത്രമല്ല ഭാര്യയ്ക്കും ഇക്കാര്യത്തില്‍ ഇളവില്ല. വിഷാദം മൂലം കൊഴുപ്പുകൂടിയ ആഹാരം കഴിക്കുന്ന ഭാര്യയുടെ കാര്യത്തിലും പൊണ്ണത്തടിതന്നെ ഫലം. കൂടാതെ ഇത്തരക്കാര്‍ക്ക് പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യത ഏറെയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

കുടുംബകലഹങ്ങള്‍ മാത്രമല്ല, വിഷാദമുണ്ടാക്കാവുന്ന ഏതുകലഹത്തിന്റെയും ഫലമായി പൊണ്ണത്തടി ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബിഹേവ്യറല്‍ മെഡിസിന്‍ റിസര്‍ച്ച് ഡയറക്ടര്‍ ജാന്‍ ഗ്ലേസറിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.
പഠനത്തിനായി 24 നും 61 വയസ്സിനും ഇടയില്‍ പ്രായമുള്ള 43 ദമ്പതികളെ ഇവര്‍ നിരീക്ഷിച്ചു.

ഇവര്‍ക്ക് ഭക്ഷണം നല്‍കിയശേഷം പതിവായി കലഹിക്കാറുള്ള വിഷയങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കാന്‍ ആവശ്യപ്പെട്ടു. സ്വാഭാവികമായി ഇവര്‍ വഴക്കിന്റെ വക്കോളമെത്തുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റം, സംഭാഷണം എന്നിവ വിഡിയോയില്‍ പകര്‍ത്തുകയും ഭക്ഷണശേഷം എത്ര കലോറി ഊര്‍ജം ചെലവഴിച്ചുവെന്നതും രേഖപ്പെടുത്തി.

നിരീക്ഷണ ഫലങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആഹ്ലാദഭരിതരായി സമയം ചെലവഴിച്ചവരേക്കാള്‍ 31 കലോറിയെങ്കിലും കുറവ് ഊര്‍ജമേ കലഹവും വിഷാദവുമായിരുന്ന ദമ്പതികള്‍ ചെലവഴിച്ചുള്ളൂ എന്ന് ഇവര്‍ കണ്ടെത്തി. മൂന്നോ നാലോ നേരം ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് അഞ്ചര കിലോവരെ തൂക്കം കൂടാന്‍ നിരന്തരം കലഹിക്കുന്നവര്‍ക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിരീക്ഷണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ ...

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...
വേനൽക്കാലത്ത് മുതിർന്നവരുടെ ചർമത്തെക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് ...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്
ഇതിന്റെ പിന്നിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പലർക്കും അറിയില്ല.

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്
നീര്‍വീക്കം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ ...

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം!
തേങ്ങ പൊട്ടിച്ച ഉടനെ തേങ്ങാവെള്ളം കുടിക്കുക

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, ...

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, അല്ലേൽ പണി കിട്ടും!
രാത്രിയിലെ സ്‌ക്രീൻ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പലർക്കും അറിയില്ല. ...