വെറും വയറ്റില്‍ കഴിക്കാം ബദാം; ഗുണങ്ങള്‍ ചില്ലറയല്ല

പൂരിത കൊഴുപ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും

രേണുക വേണു| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (13:53 IST)

ബദാമിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ബദാം. പോഷകസമൃദ്ധമായ ഒരു ഭക്ഷണവുമാണ്. ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്.

മാംഗനീസ്, റൈബോഫ്‌ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായി കൂടുതല്‍ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ചുളിവുകള്‍ ഇല്ലാതാക്കാനും ബദാം സഹായിക്കും.

പൂരിത കൊഴുപ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും മികച്ചൊരു ഔഷധം കൂടിയാണ് ബദാം.

ധാരാളം നാരുകള്‍ ഉള്ളതിനാല്‍ ബദാം ദഹനത്തിനു നല്ലതാണ്. മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു. വെറും വയറ്റില്‍ ബദാം കഴിക്കുന്നത് പോഷക ആഗിരണത്തിനു സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ ബദാമില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനും ബദാം ഉത്തമമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :