സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 3 ഓഗസ്റ്റ് 2024 (20:13 IST)
പാരമ്പര്യമായി വരുന്ന ടൈപ്പ് 1 പ്രമേഹം അച്ഛനില്‍ നിന്നും കൈമാറി കിട്ടാനും സാധ്യത അമ്മയുടെതിനെക്കാളും ഇരട്ടിയെന്ന് പഠനങ്ങള്‍. 'കര്‍ഡിഷ് സര്‍വകലാശാലയിലെ
ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിട്ടുള്ളത്. പഠന പ്രകാരം ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് പ്രമേഹം ഉണ്ടായിരുന്നാല്‍ കുഞ്ഞിന് വരാനുള്ള സാധ്യതയക്കാള്‍ ഇരട്ടിയാണ് അച്ഛന് പ്രമേഹമുണ്ടെങ്കില്‍ വരാനുളള സാധ്യത.
കുടുംബ പാരമ്പര്യമാണ് ടൈപ്പ് 1 പ്രമേഹത്തിനു പ്രധാന കാരണം ഇത് മാതാവിനെക്കാള്‍ പിതാവിലുടെയാവാനാണ് കൂടുതല്‍ സാധ്യത.