അനുബന്ധ വാര്‍ത്തകള്‍
- 35 ശതമാനത്തിനും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്ന്, ഹോം ക്വാറന്റൈൻ ഇനി സൗകര്യങ്ങൾ ഉള്ളവർക്ക് മാത്രം
- വ്യഴാഴ്ച വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?
- കരിക്കിന് വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാമോ?
- 15 ദിവസങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റം, ശരീര ഭാരം കുറച്ച് അര്‍ച്ചന കവി, ചിത്രങ്ങള്‍ പങ്കുവെച്ച് നടി
- നെറ്റ്ഫ്ലിക്സ് ചിത്രത്തില്‍ ഉണ്ണിമുകുന്ദനും ബിജുമേനോനും, മലയാളം ആന്തോളജി അണിയറയില്‍ ഒരുങ്ങുന്നു
അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്
അസിഡിറ്റിയുടെ ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും ശരിയായ ധാരണകളില്ല. ചിലര്‍ ഇതിനെ ഹൃദയത്തിന്റെ പ്രശ്നങ്ങളായിട്ടൊക്കെ കരുതാറുണ്ട്. നമ്മുടെ ശരീരത്തില്‍ ഭക്ഷണം ദഹിക്കാന്‍ ആസിഡുകള്‍ ആവശ്യമാണ്. എന്നാല്‍ ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ അമിത ഉല്പാദനമാണ് അസിഡിറ്റിയിലേക്ക് നയിക്കുന്നത്. ഇതുമൂലം വയറിനു താഴെ അനുഭവപ്പെടുന്ന അസ്വസ്ഥതയെ നെഞ്ചെരിച്ചില്‍ എന്നാണ് പറയുന്നത്.
പലതരം ലക്ഷണങ്ങളാണ് അസിഡിറ്റി കാണിക്കുന്നത്. ദഹനക്കേട്, വായ്നാറ്റം, ഓക്കാനം, വയറിലെ ഭാരം, മലബന്ധം എന്നിവയൊക്കെ അസിഡിറ്റിയുടെ ലക്ഷണങ്ങളായി പരിഗണിക്കാം. എരിവും മസാലകളും അടങ്ങിയ ഭക്ഷണവും ശീതളപാനിയങ്ങളും അസിഡിറ്റിയിലേക്ക് നയിക്കാം.