രാവിലെ ഉന്മേഷം ഇല്ലാത്തതാണോ പ്രശ്നം? ഇതാ മാർഗങ്ങൾ

ശരീരത്തെ പരിപോഷിപ്പിക്കാൻ ഇതാ ചില വഴികൾ

aparna shaji| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (14:23 IST)
ശശീരത്തിന്റെ പോഷണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വലിച്ചു വാരി എന്തെങ്കിലും കഴിച്ചിട്ടോ നല്ല ടൈമിങ്ങ് ഇല്ലാതെ എന്തെങ്കിലും കുടിച്ചിട്ടോ കാര്യമില്ല. അത് ശശീരരത്തെ നല്ല രീതിയിൽ നിലനിർത്താൻ ആകില്ല. ശശീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കാൻ വഴികളുണ്ട്. ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞ് ഉപ്പും ചേര്‍ത്ത് ദിവസവും രാവിലെ കഴിച്ചാൽ ശരീരത്തിലെ മെറ്റാബോളിസം വർധിക്കും.

ശശീരത്തിലെ മെറ്റാബോളിസം വർധിപ്പിക്കാനും രാവിലെ മുതൽ ഉന്മേഷം ലഭിക്കാനും സാധിക്കുന്ന പാനീയങ്ങൾ ഏതൊക്കെയെന്ന് നോകാം.

നെല്ലിക്ക:

നെല്ലിക്കയെന്ന് പറയുമ്പോൾ ആദ്യം ഓർമ വരിക 'ആദ്യം കയ്ക്കും പിന്നെ മധുരിയ്ക്കും' എന്ന പഴഞ്ചൊല്ലായിരിക്കും. ഒട്ടുമിക്ക ആളുക‌ൾക്കും ഇഷ്ടമാണ്. ആരോഗ്യത്തിനു ഏറ്റവും അത്യുത്തമമാണ് നെല്ലിക്ക. രോഗപ്രതിരോധ ശേഷിക്കും ശരീരപോഷണം നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക.

രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും. നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍ കൊളസ്ട്രോളിന്റെ അളവ് കുറക്കാം. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.

ആപ്പിൾ:

ശരീരം ആന്തരികമായും ബാഹ്യമായും വൃത്തിയാക്കുക എന്നതാണ് ശരിയ്ക്കും ആപ്പിൾ ചെയ്യുന്നത്. ദിവസവും ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നൊരു ചൊല്ലുണ്ട്. ഇതു ശരിയാണ്. പോഷക ഗുണങ്ങൾ ഏറെയുള്ള ആപ്പിൾ ജ്യൂസ് രാവിലെ കുടിച്ചാൽ ശരീരത്തിന് ഉന്മേഷം ലഭിക്കും.

കാപ്പി:

ദിവസവും കാപ്പി കുടിയ്ക്കുന്നത് നല്ലതാണെന്നും അല്ലെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ട്. കാപ്പി കുടിയ്ക്കുന്നത് കായികാദ്ധ്വാനം ചെയ്യാനുള്ള ഉന്മേഷം പകരും. മാനസികമായ ഉണർവ്വിനും കാപ്പി നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ദിവസവും രാവിലെ മധുരമിടാതെ കാപ്പി കുടിയ്ക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :