ഇത് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കൂ... കാന്‍സര്‍ എന്ന ആ പേടി ഒഴിവാക്കാം !
കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍
സജിത്ത്|
Last Updated:
തിങ്കള്‍, 17 ഏപ്രില്‍ 2017 (15:22 IST)
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് കാന്‍സര്‍. കൃത്യസമയത്ത് തന്നെ രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സുനിശ്ചിതമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍തന്നെ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി ഗവേഷകരാണ് രാവും പകലുമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും വിദേശനാണ്യം നേടിത്തരുന്നതുമായ പല ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്കും കാന്‍സറിനെ പ്രതിരോധിക്കുന്നതിന് മാത്രമല്ല, ഭേദമാക്കാനുള്ള കഴിവുമുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പാചകത്തില്‍ തന്നെ ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. വന്‍കുടലില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ഏറ്റവും ഉത്തമമായ ഒന്നാണ് മഞ്ഞളെന്നാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ചില ഗവേഷകരാണ് ഈ പുതിയ പഠനത്തിന് പിന്നിലുള്ളത്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്കുമിന്‍, സിലിമറിന്‍ എന്നീ രണ്ടു ഘടകങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്. അതുപോലെ കരള്‍ രോഗത്തെ പ്രതിരോധിക്കാനും മഞ്ഞളിന് സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.