സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാം... പക്ഷേ ഇതെല്ലാം അറിയണമെന്നു മാത്രം !

സൗന്ദര്യവര്‍ദ്ധക വസ്തുക്കളെ സൂക്ഷിക്കുക

health , life style , health tips , beauty tips , Cosmetics , സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ , സൗന്ദര്യം , ആരോഗ്യം , ആരോഗ്യവാര്‍ത്ത , ജീവിത രീതി
സജിത്ത്| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (16:25 IST)
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഏകദേശം ഒരുപോലെത്തന്നെയാണ്. എന്നാല്‍ ഇവയുടെ
സ്ഥിരമായ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന കാര്യം പലരും ഓര്‍ക്കാറില്ല എന്നതാണ് വസ്തുത.

ലിപ്സ്റ്റിക്കുകളിലും ലിപ് ഗ്ലോസ്സസുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ചുവന്ന ലിപ്സ്റ്റിക്കിലാവട്ടെ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ലെഡ് ശരീരത്തിലെത്തിയാല്‍ തലച്ചോറില്‍ പലതരത്തിലുള്ള തകരാറുകളും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടായേക്കും.

സ്‌കിന്‍ കെയര്‍ കമ്പനികളുടെ മോയ്‌സ്ച്വറൈസറുകളിലെല്ലാം വളരെ ഉയര്‍ന്ന തോതിലാണ് പലതരത്തിലുള്ള ഡിറ്റര്‍ജന്റുകളും സമാനമായ കെമിക്കലുകളും അടങ്ങിയിട്ടുള്ളത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ സ്വഭാവികമായ പ്രതിരോധശേഷി ഇല്ലാതാകുമെന്നും പഠനങ്ങള്‍ പറയുന്നു.

കാജല്‍ എന്ന കണ്മഷി ഉപയോഗിക്കുന്നതിലൂടെ കണ്ണിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. ടോക്‌സിക് സമ്പര്‍ക്കം മൂലമുള്ള നേത്രരോഗങ്ങള്‍, നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, ഗ്ലൂക്കോമ എന്നിവയ്ക്ക് ഇത് കാരണമായേക്കും. അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തു നെയില്‍ പോളിഷില്‍ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ നിറം മഞ്ഞയാകാനും നഖത്തെ ദുര്‍ബലമാക്കുന്നതിനും കാരണമാകും.

വിയര്‍പ്പ് ശല്യം കുറയ്ക്കാനുപയോഗിക്കുന്ന ഒന്നാണ് ടാല്‍കം പൗഡര്‍. എന്നാല്‍ ഇതും ശരീരത്തിന് ദോഷമാണ്. ടാല്‍കം പൗഡര്‍ ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടാല്‍കം പൗഡറില്‍ സിലിക്കേറ്റ്‌സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കടുത്ത വിഷമാണെന്ന് മാത്രമല്ല അലര്‍ജിക്കും ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കുമെല്ലാം ഇടയാക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :