AISWARYA|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2017 (16:38 IST)
മല്ലിയില സാധാരണ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഒന്നാണ്. മണവും രുചിയും ഒരു പോലെ തരുന്ന ഈ ഇലയുടെ ഗുണങ്ങള്‍ പറഞ്ഞാന്‍ തീരില്ല. മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
മല്ലിയില ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ ദഹനം വേഗം നടക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. മല്ലിയില മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കം , ഛര്‍ദ്ദി എന്നീ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍ , ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്കും മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം.
മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വാതശമനത്തിന് നല്ലതാണെന്ന് വിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും ഇത് ഏറെ ഗുണകരമാണ്. മല്ലിയിലവെള്ളത്തില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിക്കുന്നത് ആര്‍ത്തവവേദന ഇല്ലാതാക്കും. ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഉത്തമമാണ്. ആന്റി ഫംഗല്‍, ആന്റി സെപ്റ്റിക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് മല്ലിയില തേനില്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേച്ചാല്‍ മതി.