ഈ ഗൃഹവൈദ്യമൊന്നു പരീക്ഷിച്ചു നോക്കൂ... വിട്ടുമാറാത്ത ആ വേദന പമ്പകടക്കും !

ചെറിയ ഉള്ളിയുടെ ആരോഗ്യഗുണങ്ങള്‍

Onion, Small Onion, Health , Health tips , ഉള്ളി , ചെറിയ ഉള്ളി , ആരോഗ്യം , ആരോഗ്യ വാര്‍ത്ത , ഉള്ളി
സജിത്ത്| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (11:55 IST)
പാചകത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ചെറിയ ഉള്ളി എന്ന ചുവന്ന ഉള്ളി. പ്രത്യേകിച്ചും മലയാളികളാണ് ഇത് കൂടുതലായി ഉപയോഗിക്കുക. കറികളില്‍ വറുത്തിടുന്നതിനും സാമ്പാര്‍ ഉണ്ടാക്കുന്നതിനുമെല്ലാമാണ് മലയാളികള്‍ പ്രധാനമായും ചുവന്നുള്ളി ഉപയോഗിക്കുന്നത്. രുചിയ്ക്കു മാത്രമല്ല, ആരോഗ്യപരമായ പല കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ തന്നെയാണ് ചുവന്നുള്ളിയുടെ സ്ഥാനം. പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപരിഹാരമാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ചുവന്നുള്ളിയുടെ നീര്, ഇഞ്ചി നീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് പനി മാറാന്‍ സഹായിക്കുമെന്നും ഏതു പഴകിയ ചുമയ്ക്കും ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കുമെല്ലാം ഉത്തമപരിഹാരമാണ് ഇതെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. ചെറിയ ഉള്ളീ ചതച്ചു മണപ്പിയ്ക്കുന്നത് തലവേദന, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ്. ചുവന്നുള്ളി, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണെന്നും പറയുന്നു.

ഇത് വെളളത്തിലിട്ടു നന്നായി തിളപ്പിച്ച ശേഷം ആ വെള്ളം കുടിയ്ക്കുന്നത് ആര്‍ത്തവസംബന്ധമായ വേദനകളെ ശമിപ്പിക്കുമെന്നും പറയുന്നു. കടുകെണ്ണ ചൂടാക്കി ഇതില്‍ ചുവന്നുള്ളിയുടെ നീരു കലര്‍ത്തി പുരട്ടുന്നത് സന്ധിവേദന മാറാന്‍ നല്ലതാണ്. ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍ ആ ഭാഗത്തു ചുവന്നുള്ളി ചതച്ചു വയ്ക്കുന്നതു ഉത്തമമാണ്. ചെറിയ ഉള്ളിയുടെ നീരും കല്‍ക്കണ്ടവും ചേര്‍ത്തു കഴിയ്ക്കുന്നതും ചുമയ്ക്കുള്ള നല്ലൊരു മരുന്നാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :