കുട്ടിക്ക് അസാമാന്യ ഭാരം ഉണ്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അവരുടെ പ്രവചനവും തെറ്റി.
ജാമൈക്കല്‍ തങ്ങള്‍ക്ക് അത്ഭുതം നല്‍കിയെന്ന് മാതാപിതാക്കളായ ജാനെറ്റ് ജോണ്‍സനും മൈക്കല്‍ ബ്രൌണും പറയുന്നു. എന്നാല്‍, കുഞ്ഞിന് കരുതിയിരുന്ന ഉടുപ്പുകള്‍ പാകമാകാതെ വന്നതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നത് അവരെ ശരിക്കും വിഷമിപ്പിച്ചു. കാരണം, അവരുടെ കൈയിലെന്നല്ല ആശുപത്രിയില്‍ പോലും അവന് പാകത്തിലുള്ള ഉടുപ്പ് ഇല്ലായിരുന്നു! ആശുപത്രി അധികൃതര്‍ക്കും ജാമൈക്കല്‍ ഇതേ പിരിമുറുക്കം നല്കി എന്നതാണ് വാസ്തവം. അവന് ചേരുന്ന തരത്തിലുള്ള ഡയപ്പറുകള്‍ ലഭ്യമല്ലാത്തതാണ് അവരെ വിഷമിപ്പിക്കുന്നത്.