അലാറം അടിക്കുമ്പോൾ തന്നെ ഉണരണോ ? ഇതാ ചില കുറുക്കുവഴികള്‍ !

രാവിലെ നേരത്തെ എഴുന്നേല്‍ക്കണോ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ...

Aiswarya| Last Updated: തിങ്കള്‍, 3 ഏപ്രില്‍ 2017 (13:29 IST)
രാവിലെ ഉറക്കം വിട്ട് എഴുന്നേല്‍ക്കുന്നത് ഇത്തിരി മടിയുള്ള കാര്യം തന്നെയാണ്. രാവിലെ എഴുന്നേറ്റ് കുളിച്ച് ചന്ദന കുറിയും വെച്ച് അടുക്കളയില്‍ കയറുന്ന സ്‌ത്രീകള്‍ ഇന്ന് അപൂര്‍വമാണ്. എന്നാല്‍ ഇതറിഞ്ഞോളൂ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല കാര്യങ്ങള്‍ വൈകാതിരിയ്ക്കാനും ഇത് ഏറെ സഹായിക്കുന്നുണ്ട്.

നേരത്തെ എഴുന്നേല്‍ക്കണമെന്ന് കരുതിയാലും ഇതിന് സാധിയ്ക്കാതെ പോകുന്നത് പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. വൈകിയെഴുന്നേറ്റാല്‍ പിന്നെ ശപിച്ചു കൊണ്ട് കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്ന അവസ്ഥ പലര്‍ക്കും ഉണ്ട്. എങ്കില്‍ ഇനി അത് വേണ്ട. പാതിരാത്രി ഉറങ്ങാന്‍ വൈകിയാല്‍
ഉണരാനും വൈകും. ഉറക്കം നന്നായി കിട്ടിയാല്‍ ഉണരാനും എളുപ്പമാണ്. ഇനി രാവിലെ നേരത്തെ എഴുന്നേല്‍ക്കണോ? ഇത് ശീലമാക്കു.

രാത്രി കിടക്കുന്നതിനു മുന്‍പ് ഇളംചൂടുവെള്ളത്തിലെ കുളി, പാല്‍ കുടിയ്ക്കുന്നത് എന്നിവ വേഗം ഉറങ്ങാന്‍ സഹായിക്കും. ഉറക്കം വരാന്‍ സഹായിക്കുന്ന പാട്ട്, പുസ്തകം തുടങ്ങിയ വഴികളും പരീക്ഷിയ്ക്കാം. കഴിയുമെങ്കില്‍ എട്ടു മണിയ്ക്കു മുന്‍പേ അത്താഴം കഴിയ്ക്കുക. ഇത് ദഹനപ്രക്രിയ ശരിയായി നടക്കാനും നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ടിവി കണ്ടുകൊണ്ടു കിടക്കന്നത് നല്ലതല്ല. ടിവി ബെഡ്‌റൂമില്‍ വയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

സ്‌ട്രെസ് കുറയ്ക്കുന്നത് സുഖകരമായ ഉറക്കത്തിന് കാരണമാകും. കിടക്കുമ്പോള്‍ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിയ്ക്കാതിരിയ്ക്കുക. വൈകീട്ടോ രാത്രിയിലോ ലഘുമായ വ്യായാമങ്ങള്‍ ചെയ്യുന്നത് ഉറക്കത്തിനു സഹായിക്കും. നേരത്തെ ഉണരാനും സാധിക്കും







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :