Aiswarya|
Last Updated:
ശനി, 1 ഏപ്രില്‍ 2017 (16:24 IST)
മുഖത്തെ ചുളിവൊന്ന് മാറികിട്ടാന്‍ ചെയ്യാത്ത ചികിത്സകളില്ല. മുഖക്കുരു, മുഖക്കുരുവിന്റെപാടുകള്‍, ചുളിവുകള്‍ എന്നിങ്ങനെ സൌന്ദര്യ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതൊന്ന് മാറിക്കിട്ടാന്‍ എന്തിനും തയാറായി നില്‍ക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഒച്ച് മസാജിലൂടെ മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടത്രേ.
ഒച്ചിനെ നേരെ മുഖത്തേക്കയക്കുകയാണ് ഒച്ച് മസാജിങ്ങില്‍ ചെയുന്നത്‍. ഇതിനായി ആഫ്രിക്കന്‍ ലാന്‍ഡ് ഒച്ചിനെയാണ് മസാജിന് ഉപയോഗിക്കുന്നത്. ഒച്ചിന്റെ, ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന പശപശപ്പുള്ള സ്രവം ഒരു പ്രധാന സൌന്ദര്യ വര്‍ദ്ധകവസ്തുവാണത്രേ. സൌന്ദര്യവര്‍ദ്ധക ക്രീമുകളിലും മറ്റും
ഇതുപയോഗിക്കുന്നുണ്ട്. ഒച്ച് പതിയെ ഇഴഞ്ഞ് മുഖത്താകമാനം നീങ്ങുന്നതോടൊപ്പം ഈ സ്രവം നമ്മുടെ ത്വക്കില്‍ പടരുന്നു. ഒച്ച് മസാജിങ്ങ് ചെയ്യാന്‍ അഞ്ച് മിനിട്ട് മാത്രം മതി.
ഒച്ച് മസാജിങ്ങിലൂടെ മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ബാക്ടീരയയില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഒച്ചിന്റെ സ്രവം ത്വക്കിനെ സംരക്ഷിക്കാന്‍ സഹായിക്കും. ശ്രവം ഒച്ചില്‍ നിന്ന് തന്നെ നേരിട്ട് ത്വക്കിലെത്തുന്നതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണമായി തന്നെ ലഭിക്കുന്നതാണ്.
കേട്ടപാടെ നമ്മുടെ നാട്ടില്‍ കാണുന്ന ഒച്ചിനെയെടുത്തൊന്നും മുഖത്തു വെയ്ക്കരുത്. ആഫ്രിക്കന്‍ ലാന്‍ഡ് ഒച്ചിനെത്തന്നെ വേണമെന്ന് വിദഗ്ദര് അഭിപ്രായപ്പെടുന്നു. ജപ്പാനിലും കൊറിയയിലും അമേരിക്കയിലുമൊക്കെ പാര്‍ലറുകളില്‍ ഇപ്പോഴും ഒച്ച് മസാജിങ്ങ് ലഭ്യമാണ്.