അനുബന്ധ വാര്‍ത്തകള്‍
- ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി
- റഷ്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ റെക്കോഡിലേക്ക്
- ഇനിമുതല്‍ കൊവിഡ് വാക്‌സിനേഷന് ഒരു നമ്പരില്‍ നിന്ന് ആറുപേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
- മുംബൈ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ക്ക് മരിച്ചു
- വയനാട് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു
ലൈംഗിക ബന്ധത്തില്‍ വിരസതയോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം
കുടുംബജീവിതത്തില്‍ ലൈംഗികബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ ജനനത്തോടെ താല്‍പ്പര്യം കുറയുകയും പിന്നെ എല്ലാം ഒരു ചടങ്ങായി മാറുകയുമാണ്. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ ദൃഡതയുണ്ടെങ്കിലും ലൈംഗിക ജീവിതത്തില്‍ നിന്ന് പിന്നോക്കം പോകുന്നത് പതിവുകള്‍ ആവര്‍ത്തിച്ച് മടുക്കുബോഴും ഉത്തേജനം ലഭിക്കുന്നില്ല എന്ന തോന്നലും വേട്ടയാടുബോഴാണ്. എന്നാല്‍, ലൈംഗികശേഷി കൂട്ടാനും താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിലാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രണയത്തിലും ലൈംഗികബന്ധത്തിനും മൂഡ് നല്‍കുന്ന അമിനോ ആസിഡുകള്‍ ചോക്ലേറ്റുകളില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മീഡ് ബൂസ്റ്റേഴ്‌സ് ആയ സെററ്റോണിനും ഡൊപ്പമിനും ചോക്ലേറ്റില്‍ ഉണ്ടെന്നും ഇവ നല്ല ഉന്മേഷം പകരുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പൂവമ്പഴം മികച്ച ഉത്തേജനം നല്‍കുന്ന പഴവര്‍ഗമാണെന്നാണ് റിപ്പോര്‍ട്ട്. ധാരാളം പോഷകാംശവും വിറ്റമിനുകളും അടങ്ങുന്ന പൂവന്‍ പഴം ഉത്സാഹവും ആത്മവിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.