സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജനുവരി 2022 (14:22 IST)
മുംബൈ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ക്ക് മരിച്ചു. സെന്‍ട്രല്‍ മുംബൈയിലെ ടെര്‍ഡോ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ 18മത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നുരാവിലെയായിരുന്നു അപകടം. സംഭവത്തില്‍ 16ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആദ്യം രണ്ടുപേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ മരണസംഖ്യ ഉയരുകയായിരുന്നു. തീയണയ്ക്കാന്‍ 13ഫയര്‍ഫോഴ്‌സ് എഞ്ചിനുകളാണ് എത്തിയത്. തീപിടുത്തമുണ്ടായപ്പോള്‍ പലരും ഉറങ്ങിക്കിടക്കുകയായിരുന്നു.