നിങ്ങളുടെ കുട്ടികള്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടോ ? ഇതായിരിക്കാം അതിനുള്ള കാരണം!

കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്നത് അത്ര നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

https://play.google.com/store/apps/details?id=com.webdunia.app&hl=en
സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (11:53 IST)
കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് നല്ലതാണെന്ന ധാരണയുള്ളവരാണ് പലരും. എന്നാല്‍ കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്നത് അത്ര നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ദഹന വ്യവസ്ഥയ്ക്ക് ദോഷമാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അതുപോലെ എല്ലാദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല. പുതിയ പുതിയ ഭക്ഷണങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചെറു പ്രായത്തിലുള്ള കുട്ടികളിലാണ് ഇത്തരം ഭക്ഷണശീലം വളര്‍ത്താന്‍ ഏറ്റവും എളുപ്പമെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

അതേസമയം പുതിയ ഭക്ഷണങ്ങള്‍ നല്‍കുന്നതു മൂലം തുടക്കത്തില്‍ അതു കഴിക്കുന്നതിന് കുട്ടികള്‍ വിമുഖത കാണിക്കാം. എന്നിരുന്നാലും അത്തരം ഭക്ഷണങ്ങള്‍ പലതവണയായി കൊടുക്കാന്‍ ശ്രദ്ധിക്കണം. ഒന്നു രണ്ടു തവണ അത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലം ആ ഭക്ഷണത്തിന്റെ രുചിയുമായി അവര്‍ ഇണങ്ങി വരുകയും ചെയ്യും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :