AISWARYA|
Last Updated:
ചൊവ്വ, 25 ഏപ്രില്‍ 2017 (18:31 IST)
അല്‍ഷിമേഴ്‌സ് എന്ന ഭയാനക രോഗത്തെ പറ്റി അറിയാമോ? എന്നാല്‍ അറിഞ്ഞോളൂ മനുഷ്യരില്‍ പ്രായം കൂടുന്നതിനനുസരിച്ച് വാര്‍ദ്ധക്യം രോഗങ്ങളും വരാരുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് അല്‍ഷിമേഴ്‌സ്. ഒരിക്കല്‍ പിടിപെട്ടാല്‍ ഈ വീരനില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ പ്രയാസമാണ്.
നമ്മുക്ക് ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകാന്‍ സാധ്യത കുറവാണ്. തുടക്കത്തില്‍ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കൂ. അതിനായി ഇതിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാം എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. സംസാരിക്കുന്നതിനിടയില്‍ കാര്യങ്ങള്‍ മറന്നു പോകുന്നുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ ഇതാണ് അല്‍ഷിമേഴ്‌സ് എന്ന ഭയാനക രോഗത്തിന്റെ പ്രാരംഭലക്ഷണം.
ഒരേ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും ഇതിന്റെ ലക്ഷണമാണ്. സ്വഭാവത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം. വൃത്തിക്കുറവ് ഇവയെല്ലാം ഭാവിയില്‍ മറവിരോഗം ഉണ്ടാകാന്‍ ഉള്ള സാധ്യതകളെ സൂചിപ്പിക്കുന്നു.രാത്രിയില്‍ ഉണ്ടാകുന്ന മനസിക അസ്വസ്ഥ്യം മറവിരോഗത്തിന്റെ ലക്ഷണമാണ്. കൂടാതെ നിങ്ങക്ക് പരിചിതമായ പേരുകള്‍ മറന്നു പോകുക സ്ഥിരമായ പോകുന്ന സ്ഥലങ്ങളിലേയ്ക്കുള്ള വഴികള്‍ മറക്കുന്നത് ഇവയെല്ലാം
മറവിരോഗത്തിന്റെ ലക്ഷണം തന്നെ.
സ്ഥിരമായി തലവേദനയും പുറം വേദനയും ഉണ്ടാകാറുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ ഈ രോഗം പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. പെട്ടന്നുണ്ടാകുന്ന ദേഷ്യം, സങ്കടം, കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട് ഇവയെല്ലാം മറവി രോഗത്തിന്റെ ലക്ഷണമാണ് ഈ രോഗം തൂടക്കത്തില്‍ കണ്ടെത്തിയാല്‍ ഓര്‍മ്മ പൂര്‍ണ്ണമായി നഷ്ട്ടപ്പെടാതിരിക്കാന്‍ സഹായിക്കും.