ദിവസം ഇതൊരു മൂന്നെണ്ണം കഴിച്ചാല്‍ മതി... ആ പ്രശ്നങ്ങള്‍ പിന്നെ ഉണ്ടാകില്ല !

തേനില്‍ കുതിര്‍ത്ത ബദാം ദിവസവും

Health, Badam, Health tips, Beauty tips, ആരോഗ്യം, ബദാം, ആരോഗ്യ പരിപാലനം, ആല്‍മണ്ട്‌സ്
സജിത്ത്| Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (16:19 IST)
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു ഭക്ഷണവസ്തുവാണ് ബദാം അഥവാ ആല്‍മണ്ട്‌സ്. പലതരത്തിലുള്ള വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഇത് നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം കൂടിയാണ്. വയര്‍ കുറയ്ക്കാനും തടികുറക്കാനുമെല്ലാം വളരെ ഉത്തമമായ ഒന്നാണ് ഇത്. തേനില്‍ കുതിര്‍ത്തും പാലില്‍ കുതിര്‍ത്തും വെള്ളത്തില്‍ കുതിര്‍ത്തുമെല്ലാം ബദാം ഉപയോഗിക്കാവുന്നതാണ്. തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതു കൊണ്ട് പലതരത്തിലുള്ള ഗുണങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്നറിയാം...

തേനില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നതിലൂടെ വയറും തടിയുമെല്ലാം കുറയുമെന്നാണ് ആയുര്‍വേദം പറയുന്നത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതോടൊപ്പം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും ഇതിന് സാധിക്കും. ശരീരത്തിലെ കൊഴുപ്പും കലോറിയും നീക്കം ചെയ്യാനുള്ള നല്ലൊരു വഴികൂടിയാണിത്. വൈറ്റമിന്‍ ബി 17 ധാരാളമായി അടങ്ങിയ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവയെ തടയാനും ഇത് വളരെ ഉത്തമമാണ്.

സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ തേനും ബാദാമും സഹായിക്കും. ഇവ രണ്ടും ചേരുമ്പോള്‍ കിടക്കയിലെ പ്രകടനം മെച്ചപ്പെടുമെന്നും പറയുന്നു. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിക്കുമെല്ലാം തേനില്‍ കുതിര്‍ന്ന ബദാം ഏറെ ഗുണകരമാണ്. ഇവ ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കുകയും ചര്‍മത്തിന് ചെറുപ്പം നല്‍കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ഒന്നാണ് ഇത്. മലബന്ധം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗം കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :