ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങിക്കോളൂ... മുടി തഴച്ചു വളരും !

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

haircare, haircare tips, health, beauty tips, curd, മുടിസംരക്ഷണം, ആരോഗ്യം, തൈര്, മുടികൊഴിച്ചില്‍
സജിത്ത്| Last Updated: ശനി, 22 ഏപ്രില്‍ 2017 (16:01 IST)
മുടി വളരുമെന്ന പ്രതീക്ഷയില്‍ കയ്യില്‍ കിട്ടിയതെന്തും പ്രയോഗിയ്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഒരു നല്ല കാര്യമല്ല. മുടി വളരുകയില്ലെന്നു മാത്രമല്ല, മുടികൊഴിയുന്നതിനും ഇത് കാരണമാകും. തികച്ചും പ്രകൃതിദത്തമായ വഴികളിലൂടെ മുടി വളരാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈരില്‍ വിവിധ കൂട്ടുകള്‍ ചേര്‍ത്തു മുടിയില്‍ പരീക്ഷിക്കുന്നത് വളരെ നല്ലതാണ്.

മുട്ട, തൈര് എന്നിവയാണ് ഇതിലെ ഒരു പ്രധാന കൂട്ട്. ഒരു മുട്ടയും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകുകയും ചെയ്യാം. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കപ്പ് തൈര്, ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, രണ്ട് കപ്പ് വെള്ളം എന്നിവ ചേര്‍ത്തുള്ള മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിക്കുന്നതും മുടിവളരാന്‍ സഹായിക്കും.

ഒരു ടീസ്പൂണ്‍ തേന്‍, അരക്കപ്പ് തൈര്, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി തലയില്‍ തേച്ചുപിടിപ്പിക്കുന്നതും മുടിവളര്‍ച്ചയെ സഹായിക്കും. മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ ജെല്‍, രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, രണ്ട് ടേബിള്‍ സ്പൂണ്‍ തൈര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുടിയില്‍ നല്ലപോലെ മസാജ് ചെയ്യുന്നതും മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കും.

കറിവേപ്പിലയും തൈരും ചേര്‍ന്ന മിശ്രിതവും മുടി വളരാനും മുടിയ്ക്കു കറുപ്പു നിറം നല്‍കാനും വളരെ നല്ലതാണ്.അതിനായി കറിവേപ്പില നല്ലപോലെ അരയ്ക്കുക. ഇത് തൈരില്‍ കലക്കി തലയില്‍ തേയ്ക്കാം. അതുപോലെ ഒരു കപ്പു തേങ്ങാപ്പാല്‍, അരക്കപ്പു തൈര് എന്നിവ ചേര്‍ത്തിള്‍ക്കി അതിലേയ്ക്ക് 2 ടേബിള്‍സ്പൂണ്‍ കര്‍പ്പൂരാദിതൈലം ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കുന്നതും ഉലുവയരച്ച് തൈരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും മുടിക്ക് ഗുണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :