മയക്കമാകാം, പക്ഷേ അധികമാകരുത്!

ഉച്ചമയക്കം നല്ലതോ?

aparna shaji| Last Modified ശനി, 22 ഏപ്രില്‍ 2017 (14:56 IST)
ഉച്ചയ്ക്ക് ഉറങ്ങിയാൽ തടി കൂടും എന്നൊക്കെയാണ് പഴമക്കാർ പറയുന്നത്. എന്നാൽ, ഉച്ചയുറക്കം നല്ലതാണ്. നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുമാത്രമല്ല, നമ്മുടെ തലച്ചോറിനും ഉച്ചയുറക്കം നല്ലതാണത്രേ. ഉച്ചയ്ക്ക് ഉറങ്ങുന്നവർക്ക് നല്ല ചിന്താശക്തി ആയിരിക്കും.

ഉച്ച മയക്കം ശീലമായാൽ ഉന്മേഷം കിട്ടും. കൂടാതെ രക്തസമ്മർദം കുറയ്ക്കാനും ഉച്ചയുറക്കത്തിനു സാധിക്കും. പകല്‍ കൂടുതലായി ഉറങ്ങുന്നവര്‍ ആരോഗ്യം കുറഞ്ഞവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉച്ചയുറക്കം എന്ന് പറയുന്നത് രണ്ട് മൂന്ന് മണിക്കൂർ കിടന്നുറങ്ങുന്നതിനെ അല്ല. ഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം മയങ്ങുക, അതാണ് ഉച്ചയുറക്കം.

എല്ലാം മറന്ന് ഉറങ്ങരുത്. ക്ഷീണം മാറാൻ മാത്രം മയങ്ങുക. ഇല്ലെങ്കിൽ ആരോഗ്യത്തെ അത് കാര്യമായി തന്നെ ബാധിക്കും. ഉച്ചയ്ക്ക് 1.30 മണി മുതൽ 2.15 വരെയുള്ള ഉറക്കമാണ് നല്ലത്. ഉറങ്ങിക്കോളൂ, അധികമാകരുത്. കാരണം ആയുസ്സും ആരോഗ്യവുമാണല്ലോ നമുക്കാവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :