ആദ്യത്തെ വാങ്ക് വിളിച്ചത് ആര്‍ ?

ബിലാല്‍ ഇബ്‌നു റബാഹ് എന്ന അടിമയാണ് ആദ്യമായി വാങ്ക് വിളിച്ചത്

WEBDUNIA|
നബി ബിലാലിനെ വാങ്ക് വിളിക്കേണ്ട രീതി പഠിപ്പിച്ചു. അങ്ങനെ മദീനയീലെ പള്ളിയില്‍ നിന്നും ബിലാലിന്‍റെ ശബ്ദത്തില്‍ വാങ്ക് വിളി അന്തരീക്ഷത്തിലേക്ക് പരന്നൊഴുകി. നബിയുടെ കാലം തീരും വരെയും ബിലാല്‍ വാങ്ക് വിളി തുടര്‍ന്നു.

നബിയുടെ മക്കാ വിജയത്തിനു ശേഷം അവിടത്തെ ശ്രേഷ്ഠമായ ക‌അബയില്‍ ആദ്യമായി വാങ്ക് വിളിച്ചതും ഇതേ ബിലാലാണ്. നബിയുടെ മരണത്തിനു ശേഷം അദ്ദേഹം സിറിയയിലേക്ക് മാറി. പിന്നീട് രണ്ട് തവണ മാത്രമാണ് അദ്ദേഹം വാങ്ക് വിളിച്ചിട്ടുള്ളത്.

സിറിയയില്‍ എത്തിയയുടന്‍ അവിടത്തെ പള്ളിയില്‍ കയറി വാങ്ക് വിളിച്ചു. പിന്നീടൊരിക്കല്‍ ഖലീഫ ഉമര്‍ സിറിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ബിലാല്‍ വാങ്ക് വിളിച്ചു എന്നാണ് ചരിത്രം. .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :