ഹജ്ജിന് പോകുന്നവര്‍ തൗബ ചെയ്യണം

ഇസഹാഖ് മുഹമ്മദ്

WEBDUNIA|
ഹജ്ജിന് പോകാനായി ഒരാള്‍ തീരുമാനമെടുത്താല്‍ തീര്‍ച്ചയായും അദ്ദേഹം തൌബ(പ്രത്യേക പ്രാര്‍ഥന) നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്.

ഹജ്ജിനോ, ഉംറക്കോ പുറപ്പെടാന്‍ തീരുമാനിച്ചാല്‍, തന്‍റെ കുടുംബങ്ങളെയും, ബന്ധുമിത്രാദികളെയും അല്ലാഹുവെ ഭയപ്പെട്ടു‍കൊണ്ടും, അവന്‍ കല്‍പ്പിച്ചതു അനുഷ്ഠിച്ചുകൊണ്ടും, വിരോധിച്ചതു വെടിഞ്ഞു കൊണ്ടും ജീവിതം നയിക്കാന്‍ ഉപദേശിക്കണം.

തനിക്കു കിട്ടാനുള്ളതും താന്‍ കൊടുക്കാനുമുള്ള കടങ്ങളെല്ലാം എഴുതി സാക്‌ഷ്യപ്പെടുത്തുകയും, എല്ലാ പാപ കൃത്യങ്ങളില്‍ നിന്നും നിഷ്കളങ്കമായ തൗബ (പശ്ചാത്താപം) നടത്തിയിരിക്കുകയും വേണം. ഇത് സംബന്ധിച്ച് അല്ലാഹു ഇങ്ങനെ പറയുന്നു,‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചു മടങ്ങുക. നിങ്ങള്‍ക്ക്‌ വിജയം വരിക്കാം.'

പാപകൃത്യങ്ങള്‍ പാടെ വെടിയുകയും ചെയ്തുപോയ പാപങ്ങളില്‍ ഖേദിക്കുകയും അവ വീണ്ടും ആവര്‍ത്തിക്കുകയില്ലെന്ന്‌ ദൃഢപ്രതിജ്ഞയെടുക്കുകയുമാണ്‌ തൗബ കൊണ്ടു ലക്-ഷ്യമിടുന്നത്‌. ജനങ്ങളുടെ ജീവനോ, ധനമോ, അഭിമാനമോ, താന്‍ കയ്യേറ്റം ചെയ്തിട്ടു‍ണ്ടെങ്കില്‍ ആയത്‌ യാത്രക്കുമുമ്പ്‌ തന്നെ തിരിച്ചു കൊടുക്കുകയോ പൊരുത്തപ്പെടുവിക്കുകയോ ചെയ്തിരിക്കണം.

നബിയില്‍ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ട ഒരു ഹദീസില്‍ ഇപ്രകാരം വിരിക്കുന്നുണ്ട്,‘തന്‍റെ സഹോദരന്‍റെ ധനത്തിലോ അഭിമാനത്തിലോ ആരെങ്കിലും കയ്യേറ്റം ചെയ്തിട്ടു‍ണ്ടെങ്കില്‍, വെള്ളിയും സ്വര്‍ണ്ണവും ഫലപ്പെടാത്ത ദിവസം വരുന്നതിനു‍ മുമ്പായി ഇന്ന്‌ തന്നെ‍ അതില്‍ നില്ലൊം അവന്‍ മുക്തനായിക്കൊള്ളെട്ടെ’.

അന്ന്‌, അവന്‍ ചെയ്ത കയ്യേറ്റത്തിനു പകരം അവന്‍റെ സല്‍ക്കര്‍മ്മളില്‍ നിന്ന്‌ പിടിച്ചെടുക്കപ്പെടുതായിരിക്കും. സല്‍ക്കര്‍മ്മങ്ങളില്ലെങ്കില്‍ താല്‍ കയ്യേറ്റം ചെയ്യപ്പെട്ടവന്‍റെ ദുഷ്ചെയ്തികള്‍ തന്‍റെ മേല്‍ ചുമത്തപ്പെടുന്നതായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :