ആദ്യത്തെ വാങ്ക് വിളിച്ചത് ആര്‍ ?

ബിലാല്‍ ഇബ്‌നു റബാഹ് എന്ന അടിമയാണ് ആദ്യമായി വാങ്ക് വിളിച്ചത്

WEBDUNIA|
നമ്മുടെ സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞു വാങ്ക് വിളി (ബാങ്ക് വിളി). മുസ്ലീം പള്ളികളില്‍ നിന്ന് പുലര്‍ച്ചെ മുതല്‍ അഞ്ച് നേരം ഈ പ്രാര്‍ത്ഥന ഉയര്‍ന്നു കേള്‍ക്കാം. ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഒരേ ഭാഷയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രാര്‍ത്ഥന ഇത് മാത്രമാണ്.

2008 ലെ ഹജ്ജ് കാലം അവസാനിക്കുന്നു. കേരളത്തില്‍ ഡിസംബര്‍ എട്ടാം തീയതി ബക്രീദ് എന്ന ബലി പെരുന്നാളാണ്.

5,400 ലേറെ കൊല്ലങ്ങളായി ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ മുടങ്ങാതെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാങ്ക് വിളി തുടങ്ങിയത് എന്നാണ്, ആരാണ് ആദ്യം വാങ്ക് വിളിച്ചത് ?

ബിലാല്‍ ഇബ്‌നു റബാഹ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍റെ ആസ്വാദ്യമായ ശബ്ദത്തിലൂടെയാണ് ആദ്യം വാങ്ക് വിളി ഉയര്‍ന്നത് - “അല്ലാഹു അക്‍ബര്‍ അല്ലാഹു......”.

എത്യോപ്യയില്‍ നിന്നും മക്കയിലേക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ ഒരു അംഗമായിരുന്നു ബിലാല്‍. ഖുറേശി വംശത്തിലെ ഉമ്മയദ് ഇബ്‌നു ഖലയദ് ആയിരുന്നു ബിലാലിന്‍റെ ഉടമ. അദ്ദേഹത്തിന്‍റെയും മറ്റുള്ളവരുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ബിലാല്‍ ഇസ്ലാമിന്‍റെയും നബിയുടെയും വഴിയേ പോയത്.

മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് മാറിയതിനു ശേഷം ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞാണ് നമസ്കാര സമയം അറിയിക്കാന്‍ വാങ്ക് വിളിക്കുന്ന പതിവ് തുടങ്ങിയത്.

ഉച്ചഭാഷിണി ഇല്ലാത്ത അക്കാലത്ത് കനത്തതും ഉറച്ചതും വിദൂരത്തേക്ക് എത്തിച്ചേരുന്നതുമായ ശബ്ദമുള്ളവരായിരുന്നു വാങ്ക് വിളിച്ചിരുന്നത്.

വാങ്ക് വിളി വരുന്നതിനു മുമ്പ് മരക്കഷണങ്ങള്‍ കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പതിവ്. നമസ്കാര സമയം വിളിച്ചറിയിക്കണമെന്ന് അബ്ദുള്ളാ ബിന്‍ സെയ്ദ് എന്ന അനുയായിക്ക് സ്വപ്ന ദര്‍ശനം ഉണ്ടായതാണ് ഈ പതിവ് തുടങ്ങാന്‍ നബിയെ പ്രേരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :