സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ
ചിങ്ങം കന്നി മാസങ്ങളിലൂടെ സൂര്യനും ബുധനും നടത്തുന്ന സംക്രമണവും വ്യാഴത്തിന്റെയും ശനിയുടെയും ഭാവസ്ഥിതിയും 2026 സെപ്റ്റംബര്‍ മാസത്തില്‍ ചില നക്ഷത്രക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ കൊണ്ടുവരുന്നു. തടസ്സങ്ങള്‍ നീങ്ങി കരിയറിലും കുടുംബത്തിലും ധനസമ്പാദനത്തിലും അനുകൂലമായ കാറ്റടിക്കാന്‍ പോകുന്ന 5 പ്രധാന നക്ഷത്രങ്ങള്‍ ഇവയാണ്.
രോഹിണി: വ്യവസായ-വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക വളര്‍ച്ചയുടെ മാസമാണിത്. വിദേശത്ത് നിന്ന് പുതിയ തൊഴില്‍ അവസരങ്ങളും അപ്രതീക്ഷിത ധനലാഭവും പ്രതീക്ഷിക്കാം.
തിരുവാതിര: നീണ്ടനാളത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ പ്രൊഫഷണല്‍ രംഗത്ത് അംഗീകാരം ലഭിക്കും. തൊഴില്‍ മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഉത്തരവുകള്‍ ലഭിക്കാന്‍ യോഗമുണ്ട്.
ഉത്രം:വസ്തു/വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കടമ്പകള്‍ പൂര്‍ത്തിയാകും. കടബാധ്യതകള്‍ തീര്‍ക്കാനും പുതിയ നിക്ഷേപങ്ങളിലേക്ക് കടക്കാനും അനുയോജ്യമായ സമയമാണ്.
വിശാഖം: കുടുംബത്തില്‍ സമാധാനവും സന്തോഷവും കൈവരും. പുതിയ ഉത്തരവാദിത്തങ്ങളും പദവികളും തേടിയെത്തും. ഭാഗ്യപരീക്ഷണങ്ങളിലും ലാഭസാധ്യത കാണുന്നു.
ചതയം: പഠനത്തിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍. വിസ സംബന്ധമായ തടസ്സങ്ങള്‍ മാറി യാത്രകള്‍ക്ക് വഴിയൊരുങ്ങും.