1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Mahindra unveiled XUV Aero Coupe-SUV

ബി എം ഡബ്ല്യൂ എക്‌സ് 6ന് വെല്ലുവിളി ഉയര്‍ത്താന്‍ മഹീന്ദ്ര എത്തുന്നു; പുതിയ എസ് യു വി എയ്റോയുമായി

എയ്റോ കൺസെപ്റ്റിന്റെ പ്രൊ‍ഡക്‌ഷൻ മോഡലുമായി മഹീന്ദ്ര എത്തുന്നു

mahindra
എയ്റോ കൺസെപ്റ്റിന്റെ പ്രൊ‍ഡക്‌ഷൻ മോഡലുമായി മഹീന്ദ്ര എത്തുന്നു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ എയ്റോയുടെ പ്രൊ‍ഡക്‌ഷൻ മോഡൽ പുറത്തിറക്കുമെന്നാണു സൂചന. കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം പ്രധര്‍ശിപ്പിച്ചത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫാരിനയുടെ സഹകരണത്തോടെയാണ് എയ്റോയുടെ രൂപ കല്പന.
 
മഹീന്ദ്രയുടെ പുതിയ എം ഹോക്ക് എൻജിന്‍ തന്നെയാണ് വാഹനത്തിനു കരുത്തേകുന്നത്. 210 ബി എച്ച് പി കരുത്തുള്ള ഈ എന്‍ജിന് ആറ് സെക്കന്‍ഡുകള്‍ക്കകം 60 കിലോമീറ്റർ വേഗമാര്‍ജിക്കാന്‍ സാധിക്കും. അത്യാഡംബരത്തോടെയുള്ള ഇന്റീരിയറും എയ്റോയുടെ സവിശേഷതയാണ്. മൂന്നു ഡോറുകളോടു കൂടിയ കൺസെപ്റ്റാണ് എയ്റോയ്ക്കുള്ളത്. 
 
റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിങ്ങനെയുള്ള ഡ്രൈവിങ് മോഡുകളും സസ്‌പെന്‍ഷന്‍ മോഡുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയതും ആഡംബരം നിറഞ്ഞതുമായ വാഹനമാണ് എയ്റോ. ബി എം ഡബ്ല്യൂ എക്‌സ് 6, മെഴ്‌സിഡസ് ബെൻസ് ജി.എല്‍.ഇ കൂപെ എന്നിവയായിരിക്കും ഈ വാഹനത്തിന്റെ എതിരാളികള്‍.
അടുത്ത ലേഖനം
എന്റെ 15 ലക്ഷം എപ്പോള്‍ കിട്ടും? പ്രധാനമന്ത്രിയോട് വിവരാവകാശ ചോദ്യം