കൊളംബിയയെ പരാഗ്വെ തകര്‍ത്തു

മാരക്കൈബോ (വെനസ്വേല):| WEBDUNIA| Last Modified ശനി, 30 ജൂണ്‍ 2007 (12:51 IST)

കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ പരാഗ്വെ കൊളംബിയയെ തകര്‍ത്തുവിട്ടു.

പരാഗ്വേയുടെ മൂന്നു ഗോളുകളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോക്കി സാന്താക്രൂസാണ്‌ നേടിയത്‌. ഇതോടെ ഇക്കൊല്ലത്തെ കോപ്പ അമേരിക്കയിലെ ആദ്യ ഹാട്രിക്ക്‌ നേടിയതിന്‌ സാന്താക്രൂസ്‌ ഉടമയായി. പകരക്കാരനായി വന്ന സാവദോര്‍ കാബനാസ്‌ ബാക്കിയുള്ള രണ്ട്‌ ഗോളുകള്‍ കൂടി നേടി പട്ടിക തികച്ചു.


തുടക്കം തന്നെ കൊളംബിയയുടെ പിഴവില്‍നിന്നായിരുന്നു എന്നു വേണം പറയാന്‍. ഇരുപത്തിയാറാം മിനിറ്റില്‍ അല്‍വാരോ ഡോമിന്‍ഗെസ്‌ പെനാല്‍റ്റി പാഴാക്കി. എന്നാല്‍ നാലു മിനിറ്റിനകം റോക്കി സാന്റാക്രൂസിലൂടെ പരാഗ്വേയുടെ ഗോള്‍ നേട്ടത്തിനു തുടക്കം കുറിച്ചു. ഒന്നാം പകുതിയില്‍ പിന്നീട്‌ ഗോളൊന്നും വീണില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പരാഗ്വെ വീണ്ടും ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ സാന്റാക്രൂസ്‌ വീണ്ടും ഗ്ഗോളടിച്ചു (2-0). അവസാന 10 മിനിറ്റില്‍ പരാഗ്വെ അടവു മാറ്റി. എമ്പതാം മിനിറ്റില്‍ സാന്റാക്രൂസിന്‍റെ മൂന്നാമത്തെ ഗോളോടെ ഹാട്രിക്‌ നേടി (3-0).

പരാഗ്വേയുടെ പകരക്കാരന്‍ സാല്‍വദോര്‍ കാബനാസ്‌ തുടരെത്തുടരെ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെ കൊളംബിയ തീര്‍ത്തും നാണം കെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :