മിലാനെ മറി കടക്കാന്‍ മാഞ്ചസ്റ്റര്‍

സാന്‍സീറോ: | WEBDUNIA|
യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്‍റെ രണ്ടാം പാദ സെമിയില്‍ കളിക്കാന്‍ സാന്‍സീറോയിലേക്കു സഞ്ചരിക്കുന്ന മിലാന്‌ ജീവന്‍ മരണ പോരാട്ടമായിരിക്കും രണ്ടാം പാദ മല്‍സരം. ഇവര്‍ നടത്തിയ ആദ്യ പാദ പോരാട്ടം ഫുട്ബോള്‍ പ്രേമികള്‍ക്ക്‌ ആവേശത്തിനു അവസരം നല്‍കിയിരുന്നു.

മല്‍സരത്തില്‍ ഫൈനല്‍ മാഞ്ചസ്റ്ററിന്‍റെ കയ്യെത്തും ദൂരത്താണ്‌. ആദ്യ പാദ മല്‍സരത്തില്‍ 3-2 നായിരുന്നു ഇംഗ്ലീഷ്‌ ടീം ഇറ്റാലിയന്‍ നിരയെ പരജയപ്പെടുത്തിയത്‌. രണ്ടാം പാദം സ്വന്തം തട്ടകത്തില്‍ കൂടിയാകുമ്പോല്‍ മാഞ്ചസ്റ്ററിന്‍റെ വീര്യം ഇരട്ടിക്കും.

സമ്മര്‍ദ്ദം ഉള്ള മല്‍സരങ്ങള്‍ ജയിക്കാനുള്ള മാഞ്ചസ്റ്ററിന്‍റെ കഴിവിനെയാണ്‌ ഇംഗ്ലീഷ്‌ ആരാധകര്‍ നോക്കി കാണുന്നത്‌. ആദ്യ പാദത്തില്‍ 2-1 നു പിന്നില്‍ നിന്ന ശെഷമാണ്‌ ഗോളടി മികവ്‌ തിരിച്ചു പിടിച്ച വെയ്ന്‌ റൂണി രണ്ടു ഗോളടിച്ച്‌ ടീമിനെ രക്ഷിച്ചത്‌. കഴിഞ്ഞ ശനിയാഴ്ച പ്രീമിയര്‍ ലീഗിലും 2-0 നു പിന്നില്‍ നിന്ന ശേഷം 4-2 നു മാഞ്ചസ്റ്റര്‍ മല്‍സരം സ്വന്തമാക്കിയിരുന്നു.

1985 നു ശേഷം യൂറോപ്യന്‍ മല്‍സരങ്ങളിലെ ആദ്യ പാദത്തില്‍ ഒരു മല്‍സരം പോലും മാഞ്ചസ്റ്റര്‍ പരാജയപ്പെട്ടിട്ടില്ലെന്നതാണ്‌ ചരിത്രം.ആദ്യ പാദത്തില്‍ ഇല്ലാതിരുന്ന റയോ ഫെര്‍ഡിനാന്‍ഡ്‌ നെമാഞ്ഞാ വിഡിക്ക്‌ തുറ്റങ്ങിയവര്‍ ഈ മല്‍സരത്തില്‍ തിരിച്ചു വരുന്നതോടെ കോട്ട ഒംന്നു കൂടി ശക്തമാകും. എന്നാല്‍ ലൂയി സാഹ ബഞ്ചില്‍ തന്നെയാകാനാണ്‌ സാധ്യത.

സാന്‍സീറോയിലെ പരാജയം മറക്കാനാകും മിലന്‍റെ ശ്രമം. സീരി എയില്‍ ഇന്‍റെറിനു 24 പോയിന്‍റുകള്‍ പിന്നിലായ ഏ സി മിലാന്‌ തങ്ങള്‍ ഇറ്റലിയിലെ മികച്ച ടീമുകളില്‍ ഒന്നാണെന്നു തെളിയിക്കേണ്ട ബാധ്യതയുണ്ട്‌. യുവേഫ പോലെ അതിന്‌ പറ്റിയ ഒരു അവസരം വേറെ ഇല്ല താനും.

ഈ സീസണിലെ അവരുടെ ഹോം മല്‍സരങ്ങളില്‍ ഒന്നും മികവു കാണാനൊത്തിട്ടില്ല. ബയേണുമായി 2-2, കെല്‍റ്റിക്കുമായി 0-0 എന്നിങ്ങനെയായിരുന്നു ചാമ്പ്യന്‍സ്‌ ലീഗിലെ പ്രകടനം. എന്നാല്‍ എതിരാളികളുടെ കോട്ടയിലെ മല്‍സരം ജയിച്ചായിരുന്നു മുന്നേറ്റം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :