ബക്കാമിനു തിരിച്ചു വരവിന്‌ അവസരം

WEBDUNIA|
ലണ്ടന്‍: ഇംഗ്ലീഷ്‌ ഫുട്ബോള്‍ ടീമിലേക്ക്‌ മുന്‍ നായകന്‍ ഡേവിഡ്‌ ബെക്കാമിനു തിരിച്ചു വരാന്‍ അവസരം ഒരുങ്ങിയേക്കും. ഒരു വര്‍ഷം ടീമില്‍ നിന്നും ഒഴിവാക്കിയിരുന്ന ബെക്കാമിനെ ബ്രസീലിനെതിരെയുള്‍ല മല്‍സരത്തിലേക്ക്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഈ മല്‍സരത്തിലൂടെ യൂറോ യോഗ്യതാ മല്‍സരത്തിലേക്കു എത്താനും ബെക്കാമിനു അവസരം ലഭിക്കും. ലോകകപ്പ്‌ കഴിഞ്ഞ ശേഷം ഈ റയല്‍ മാഡ്രിഡ്‌ താരം ഇംഗ്ലണ്ടിന്‍റെ വെള്ള കുപ്പായത്തില്‍ ഇതുവരെ കളിച്ചിട്ടില്ല.

പുതിയ പരിശീലകന്‍ സ്റ്റീവ്‌ മക്‌ലാറന്‍റെ ടീമില്‍ ആദ്യമായിട്ടാണ്‌ ബെക്കാമിന്‌ ഇടം ലഭിക്കുന്നത്‌. റയല്‍ മാഡ്രിഡിനായി സമീപ കാലത്തെ മല്‍സരങ്ങളില്‍ കാട്ടുന്ന തിളക്കമാണ്‌ മക്‌ലാറനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ഇംഗ്ലണ്ടിനായി കളിക്കാന്‍ ബെക്കാമിനു ലഭിച്ചിരിക്കുന്ന അവസരം ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ വാഴ്ത്തുകയാണ്‌.

ബെക്കാമിനൊപ്പം പഴയ താരം മൈക്കല്‍ ഓവനേയും ടീമിലേക്ക്‌ തിരിച്ചു വിളിച്ചിട്ടുണ്ട്‌. ബി ടീമിനൊപ്പമാണ്‌ ഓവനു അവസരം നല്‍കിയത്‌. ഇംഗ്ലണ്ടിന്‍റെ യോഗ്യതാ മല്‍സരങ്ങളിലെ പ്രകടനം മോശമാകാന്‍ തുടങ്ങിയപ്പോഴാണ്‌ മക്‌ ലാരന്‍ പഴയ താരത്തിന്‍റെ സഹായം തേടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :