ബഗാന്‌ സൂപ്പര്‍ ലീഗ്‌ കപ്പ്‌

ഗുഡ്ഗാവ്‌| WEBDUNIA| Last Modified തിങ്കള്‍, 28 മെയ് 2007 (14:06 IST)

ഇത്തവണത്തെ സൂപ്പര്‍ ലീഗ്‌ ഫുട്ബോള്‍ കപ്പ്‌ കൊല്‍ക്കത്താ ത്രിമൂര്‍ത്തികളില്‍ ഒന്നായ മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ഗോവയിലെ ഡെംപോ ഗോവ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബിനെ തകര്‍ത്താണ്‌ മോഹന്‍ബഗാന്‍ ഈ കിരീടം കരസ്ഥമാക്കിയത്‌.

ദേശീയ ലീഗ്‌ ചാമ്പ്യന്മാരാണ്‌ ഡെംപോ ഗോവ. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ്‌ ഫെഡറേഷന്‍ കപ്പ്‌ ചാമ്പ്യന്മാരായ ബഗാന്‍ വിജയം നേടിയത്‌.

ഇതാദ്യമായാണ്‌ കൊല്‍ക്കത്ത ടീമായ ബഗാന്‍ സൂപ്പര്‍ കപ്പ്‌ നേടുന്നത്‌. പത്തുലക്ഷമാണ്‌ സമ്മാനത്തുക.

ബഗാന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചിംഗ്‌ ബൂട്ടിയയുടെ ഹാട്രിക്‌ മികവിലാണ്‍ന്‍ ബഗാന്‍ സൂപ്പര്‍ലീഗ്‌ ഫുട്ബാള്‍ മത്സരത്തിലെ ഫൈനല്‍ വിജയിച്ചത്‌. ബഗാന്റെ നാലാമത്തെ ഗോള്‍ നേടിയത്‌ പി.സി.ലാവുമ്പിയയാണ്‌

നൈജീരിയക്കാരനായ കോച്ച്‌ ബെര്‍ണാര്‍ഡ്‌ ഒപ്പരനോസിയുടെ ശിക്ഷണത്തിലാണ്‌ ബഗാന്‍ ഡെംപോയെ നേരിട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :