ലിവര്‍പൂള്‍ ഫൈനലില്‍

ലണ്ടന്‍ | WEBDUNIA|
:യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിഫൈനലില്‍ ചെല്‍സയെ പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ ഒന്നിനെതിരെ നാല് ഗോളികള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ കടന്നു.ആദ്യ പാദ സെമിയില്‍ ചെല്‍സ ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നെങ്കിലും ചൊവാഴ്ച നടന്ന സെമിയില്‍ ലിവര്‍പൂള്‍ വിജയിച്ചതിനെ തുടര്‍ന്ന് മെച്ചപെട്ട ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ അവര്‍ ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടുകയായിരുന്നു.

ചൊവാഴ്ച മത്സര സമയം പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ നേടി വിജയികളായി. എന്നാല്‍ ആദ്യ പാദ സെമിയില്‍ ചെല്‍സയുടെ വിജയവും ഒരു ഗോളിനായതിനാല്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കാനായി കളി എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. എക്സട്രാ ടൈമില്‍ ഗോളൊന്നും പിറക്കാതെ വന്നതോടെയാണ് സെമി വിജയിയെ കണ്ടെത്താന്‍ പെനാല്‍ട്ടി ഷൂട്ടൌട്ട് വേണ്ടി വന്നത്.

കളിയുടെ ഇരുപത്തി രണ്ടാം മിനിറ്റില്‍ ഡാനിയേല്‍ ഏഗ്ഗെര്‍ നേടിയ ഗോളാണ് ലിവര്‍പൂളിന് അവസരം തുറന്ന് കൊടുത്തത്.എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ ഡിര്‍ക്ക് ക്വയറ്റ് ചെല്‍സയുടെ വല ചലിപ്പിച്ചെങ്കിലും ഇത് ഓഫ്സൈഡായിരുന്നു.

ഈ വിജയത്തോടെ സീസണിലെ നാലു കിരീടമെന്ന അത്ഭുത നേട്ടത്തിനരികില്‍ എത്തിയിരിക്കുകയാണ് ലിവര്‍പൂള്‍.പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു പിന്നിലായേക്കാമെന്ന കുറവ്‌ യുവേഫയില്‍ തീര്‍ക്കുകയാണ്‌ ലക്‍ഷ്യവുമായാണ് ലിവര്‍പൂള്‍ ഫൈനലിനിറങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :