യുവേഫ ഫൈനല്‍: ബ്രിട്ടന്‌ ദേഷ്യം

ഏതന്‍സ്‌: | WEBDUNIA|
യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ നടന്ന അക്രമത്തില്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനും ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റും പരസ്പരം ചെളി വാരിയെറിയുന്നു. യുവേഫ ആരാധകരെ കുറ്റം പറയുമ്പോള്‍ ബ്രിട്ടീഷ്‌ അധികൃതര്‍ കുറ്റപ്പെടുത്തുന്നത്‌ സംഘാടകരേയും പോലീസിനെയുമാണ്‌.

ബുധനാഴ്ച ഫൈനല്‍ മല്‍സരത്തിന്‌ വന്‍ തിരക്കായിരുന്നു. കളി കാണുന്നതിനുള്ള ടിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ ഉടലെടുത്തത്‌. പ്രശ്‌നത്തില്‍ 129 പേരെയാണ്‌ ഗ്രീക്ക്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കൂടുതലും ലിവര്‍പൂളിന്‍റെ ആരാധകരായിരുന്നു.

കൂടുതല്‍ പെരും ടിക്കറ്റില്ലതെയും വ്യാജ ടിക്കറ്റിന്‍റെയും സഹായത്തോടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചവരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നു നൂറു കണക്കിനു ആരാധകരെ ഒളിമ്പിക്‌ സ്റ്റേഡിയത്തിലേക്കു കടത്തി വിട്ടില്ല.

മല്‍സരത്തില്‍ ലിവര്‍ പൂള്‍ 2-1 നു പരാജയപ്പെടുക കൂടി ചെയ്‌തപ്പോള്‍ അക്രമം പൊട്ടി പുറപ്പെടുകയായിരുന്നു. ഗ്രീക്ക്‌ പോലീസ്‌ തങ്ങള്‍ക്കു മേല്‍ ലാത്തിച്ചാര്‍ജ്ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചതായി ലിവര്‍ പൂള്‍ ആരാധകര്‍ പറയുന്നു. യുവേഫയുടെ കുറ്റപ്പെടുത്തല്‍ ആരാധകര്‍ക്കു നേരെയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :