അമേരിക്കക്കെതിരെ അര്‍ജന്‍റീനക്ക്‌ വിജയം

മാരക്കൈബോ (വെനസ്വേല)| WEBDUNIA|

കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരങ്ങളിലെ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ ചടുലമായ നീക്കങ്ങളിലൂടെ അര്‍ജ്ന്ന അമേരിക്കയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക്‌ നിലംപരിശാക്കി.

കളിയുടെ ഒമ്പതാം മിനിട്ടില്‍ അമേരിക്കയുടെ എഡ്ഡി ജോണ്‍സണ്‍ ഗോളടിച്ചപ്പോള്‍ അര്‍ജന്‍റീന തീര്‍ത്തും ഞെട്ടി.

എന്നാല്‍ പന്ത്രണ്ട്‌, അറുപത്തിനാല്‌ മിനിട്ടുകളില്‍ അര്‍ജന്‍റീനയുടെ ഹെര്‍ണാന്‍ ക്രെസ്‌പോയും എഴുപത്തിയെട്ടാം മിനിട്ടില്‍ പാബ്ലോ ഐമറും ഗോളടിച്ചപ്പോള്‍ എണ്‍പത്തഞ്ചാം മിനിട്ടില്‍ നാലാമത്തെയും അവസാനത്തെയും ഗോളടിച്ച്‌ കാര്‍ലോസ്‌ ടെവസ്‌ അര്‍ജന്‍റീനയുടെ പട്ടിക തികയ്ക്കുകയായിരുന്നു.

വടക്കേ അമേരിക്കന്‍ ചാമ്പ്യന്മാരായ യു.എസ്‌. തകര്‍പ്പന്‍ പ്രകടനമാണ്‌ തുടക്കത്തില്‍ കാഴ്ച വച്ചതെങ്കിലും പിന്നീട്‌ അര്‍ജന്‍റീന ഉണര്‍ന്നതോടെ തീര്‍ത്തും മങ്ങിപ്പോവുകയായിരുന്നു. ഈ കളിയിലെ വിജയം 1995 ല്‍ ഉറുഗ്വേയില്‍ അമേരിക്കയോട്‌ പരാജയപ്പെട്ടതി൹ള്ള പകരം വീട്ടല്‍ കൂടിയായിരുന്നു അര്‍ജന്‍റീനയ്ക്ക്‌.

ജൂലൈ മൂന്നാം തീയതി നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്‍റീന കൊളംബിയയെ നേരിടുമ്പോള്‍ അമേരിക്ക പരാഗ്വേയെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :