അനുബന്ധ വാര്‍ത്തകള്‍
- ഇതിഹാസമേ വേഗം തിരിച്ചുവരൂ...! പ്രീ ക്വാര്‍ട്ടര്‍ വിജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ (വീഡിയോ)
- സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ വേണമോ എന്ന് പോർച്ചുഗൽ പത്രത്തിൽ സർവെ, വേണ്ടെന്ന് ഭൂരിഭാഗം ആരാധകർ
- ഫ്രാൻസ് താരത്തിൻ്റെ സ്വർണമാല എന്തിന് ഊരിമാറ്റി ? തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
- ലോകകപ്പ് നോക്കൗട്ടിലെ ഗോൾ വരൾച്ചയ്ക്ക് അറുതിയിട്ട് മെസ്സി, ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം
- ഫ്രഞ്ച് കുപ്പായത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ സ്ട്രൈക്കർ, തിയറി ഒൻറിയെ മറികടന്ന് ഒളിവർ ജിറൂഡ്
പെലെയ്ക്കും റൊണാൾഡോയ്ക്കും ശേഷം നാഴികകല്ല് പിന്നിട്ട് നെയ്മർ
ഇതിഹാസതാരങ്ങളായ പെലെയ്ക്കും റൊണാൾഡോയ്ക്കും ശേഷം 3 ലോകകപ്പുകളിൽ ഗോൾ നേടുന്ന ബ്രസീൽ താരമായി സൂപ്പർ താരം നെയ്മർ. ദക്ഷിണകൊറിയക്കെതിരെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ആധികാരികമായ വിജയമായിരുന്നു ബ്രസീൽ സ്വന്തമാക്കിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ,റിച്ചാർലിസൺ,ലൂകാസ് പക്വേറ്റ എന്നിവരാണ് ഗോൾ കണ്ടെത്തിയത്. ദക്ഷിണക്കൊറിയയ്ക്കായി പൈക്ക് സ്യൂംഗ് ഹോയാണ് ആശ്വാസഗോൾ സ്വന്തമാക്കിയത്.
മത്സരത്തിൻ്റെ ഏഴാം മിനുട്ടിൽ തന്നെ വിനീഷ്യസ് ജൂനിയർ ലീഡ് സ്വന്തമാക്കി. തുടർന്ന് ബ്രസീലിയൻ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കാണാനായത്. സൂപ്പർ താരം നെയ്മറായിരുന്നു ബ്രസീലിൻ്റെ രണ്ടാം ഗോൾ കണ്ടെത്തിയത്. ഇതോടെ 2014.2018.2022 ലോകകപ്പുകളിലായി ഗോൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടം നെയ്മർക്ക് സ്വന്തമായി.
പെലെ 1958,1962,1966,1970 ലോകകപ്പുകളിലും റൊണാൾഡോ 1998,2002,2006 ലോകകപ്പുകളിലുമാണ് ബ്രസീലിനായി ഗോൾ കണ്ടെത്തിയത്. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീൽ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ 4 ഗോൾ നേടുന്നത്.