അനുബന്ധ വാര്‍ത്തകള്‍
- 'അവരുടെ ഡാന്‍സ് കളി അത്ര ശരിയല്ല'; ബ്രസീലിനെ വിമര്‍ശിച്ച് റോയ് കീന്‍
- 'എ'യും 'ബി'യുമല്ല, ഇവിടെ 'സി' ടീം വരെയുണ്ട്; പുതിയ റെക്കോര്‍ഡുമായി ബ്രസീല്‍, ഇത് ടിറ്റെയുടെ തന്ത്രം
- ഒരു കളിക്ക് അപ്പുറം ബ്രസീല്‍-അര്‍ജന്റീന തീപ്പൊരി പോരാട്ടം; ആകാംക്ഷയോടെ കാല്‍പ്പന്ത് ലോകം
- ക്വാര്‍ട്ടറില്‍ ആരാണ് ബ്രസീലിന്റെ എതിരാളികള്‍?
- ചിറകടിച്ചുയര്‍ന്ന് കാനറികള്‍; ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍
ഇതിഹാസമേ വേഗം തിരിച്ചുവരൂ...! പ്രീ ക്വാര്‍ട്ടര്‍ വിജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ (വീഡിയോ)
ഇതിഹാസ താരം പെലെയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് ബ്രസീല്‍ ടീം. ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ നേടിയ ജയം ബ്രസീല്‍ ടീം പെലെയ്ക്ക് സമര്‍പ്പിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് പെലെ ഇപ്പോള്‍.
മത്സരശേഷം പെലെയുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുമായി ബ്രസീല്‍ താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ വിജയം പെലെയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണെന്ന് ബ്രസീല്‍ താരങ്ങള്‍ തങ്ങളുടെ പ്രവൃത്തിയിലൂടെ പരസ്യമാക്കി.
The Brazil squad pay tribute to Pele after the game #BRA pic.twitter.com/9hl6joG56l
— Fútbol (@El_Futbolesque) December 5, 2022