ബാഴ്‌സയ്‌ക്കായി വേണ്ടെന്ന് വെച്ചത് ബ്രസീലിന്റെ ഓഫർ: വെളിപ്പെടുത്തി സാവി

അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (19:40 IST)
സൂപ്പർ ക്ലബ് ബാഴ്‌സലോണയുടെ പരിശീലകനായി കഴിഞ്ഞ ദിവസമാണ് മുൻ ക്ലബ് ഇതിഹാസമായ സാവിയെ നിയമിച്ചത്. വലിയ ആവേശത്തോടെയാണ് ഈ വാർത്തയെ ഫു‌ട്ബോൾ ലോകവും ക്ലബ് ആരാധകരും വരവേറ്റത്. ഇപ്പോളിതാ ബ്രസീലിൽ നിന്നും വന്ന ഓഫർ നിരസിച്ചാണ് ബാഴ്‌സയിൽ താൻ ജോയിൻ ചെയ്‌തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാവി.

ഞാൻ ടീം അധികൃതരുമായി സംസാരിച്ചിരുന്നു‌വെന്നത് സത്യമാണ്. നിലവിലെ ബ്രസീൽ പരിശീലകനായ ടിറ്റെയുറ്റെ സഹപരിശീലകനായി ചുമതലയേറ്റ് പിന്നീട് ഖത്തർ ലോകകപ്പിന് ശേഷം മുഖ്യ പരിശീലകനാകാനായിരുന്നു ഓഫർ. എന്നാൽ ബാഴ്‌സയെ പരിശീലിപ്പിക്കുക എന്നത് എന്റെ ആഗ്രഹമാണ്. അതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. സാവി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :