100 കോടി ക്ലബ്ബിൽ ശിവകാർത്തികേയന്റെ 'ഡോക്ടർ'

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (09:08 IST)

ശിവകാർത്തികേയന്റെ 'ഡോക്ടർ' 100 കോടി ക്ലബ്ബിൽ. കോവിഡ് രണ്ടാം തരംഗത്തിനശേഷം വീണ്ടും ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ച ചിത്രമായിരുന്നു ഇത് .നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 9 ന് പ്രദർശനത്തിനെത്തി. ഇനി റിലീസിനായി കാത്തിരിക്കുന്ന മറ്റ് പല സിനിമകൾക്കും ഇത് പ്രതീക്ഷ നൽകിയിട്ടുണ്ട്. 100 കോടി ക്ലബ്ബിൽ കയറിയ സന്തോഷം നിർമാതാക്കൾ പങ്കുവെച്ചു.
ഒരു ആക്ഷൻ-കോമഡി ചിത്രമായ ഡോക്ടർ നിർമ്മിച്ച കെജെ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.'ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു! നിങ്ങളുടെ പ്രിയപ്പെട്ട എന്റർടെയ്നർ #DOCTOR 100 കോടി ക്ലബ്ബിൽ ചേരുന്നു, നിറഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി.'- നിർമാതാക്കൾ ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :