അനുബന്ധ വാര്‍ത്തകള്‍
- ക്ലബിനെ മിസ് ചെയ്യുന്നു, പിഎസ്ജി കരാർ തീരുമ്പോൾ തിരികെയെത്തണം: മെസ്സി
- ബാഴ്സയില്‍ പൊട്ടിത്തെറി; റൊണാള്‍ഡ് കോമാനെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി, സാവി പുതിയ പരിശീലകന്
- ഇന്ത്യ-പാക് പോരാട്ടത്തേക്കാൾ ആവേശകരമായ ഒന്ന് ക്രിക്കറ്റിലില്ല, പാക് ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ പറയുന്നു
- ഇന്ത്യൻ കോച്ചാകാൻ 3 തവണ അപേക്ഷിച്ചു, കിട്ടിയില്ല, നാലാം അവസരം തേടി ടോം മൂഡി
- സ്റ്റീവ് ബ്രൂസ് ന്യൂകാസിൽ പരിശീലകസ്ഥാനത്ത് നിന്നും പുറത്തേക്ക്, പരിഗണനയിലുള്ളത് വമ്പൻ പേരുകൾ
ഒടുവിൽ സ്ഥിരീകരണം: ബാഴ്സലോണയുടെ പരിശീലകനായി സാവി സ്ഥാനമേൽക്കും
സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ പരിശീലകനായി മുൻ ക്ലബ് താരവും സ്പാനിഷ് ഇതിഹാസവുമായ സാവി സ്ഥാനമേൽക്കും.നിലവില്‍ ഖത്തര്‍ ഫുട്ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്സലോണ മുന്നോട്ടുവെച്ച കരാറിന് അല്‍ സാദ് സമ്മതം മൂളിയതോടെയാണ് സാവി പഴയ ക്ലബിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുന്നത്.
സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഈയിടെ പരിശീലകന് റൊണാള്‍ഡ് കോമാനെ ബാഴ്സലോണ പുറത്താക്കിയിരുന്നു. 1997 മുതല്‍ 2015 വരെ ബാഴ്സയ്ക്ക് വേണ്ടി കളിച്ച സാവി 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ടീമിന് വേണ്ടി 767 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ സാവി 85 ഗോളുകളും 185 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2015ലാണ് ബാഴ്സ വിട്ട സാവി ഖത്തര്‍ ഫുട്ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനായി സ്ഥാനമേറ്റത്. സാവിയുടെ ശിക്ഷണത്തിൽ ആറ് കിരീടങ്ങളാണ് ഇക്കാലയളവിൽ അൽ സാദ് സ്വന്തമാക്കിയത്.