ക്ലബിനെ മിസ് ചെയ്യുന്നു, പിഎസ്‌ജി കരാർ തീരുമ്പോൾ തിരികെയെത്തണം: മെസ്സി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (22:05 IST)
സ്പാനിഷ് ലീഗിലെ വമ്പന്മാരാണെങ്കിലും അടുത്തകാലത്തായി തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലിലാണ് ബാഴ്‌സലോണ. ടീമിലെ ഇതിഹാസ താരങ്ങൾ ക്ലബ് വിട്ടതും പഴയതാരങ്ങളിൽ നിന്ന് മാറി പുതിയ താരങ്ങളിലേക്ക് ക്ലബ് മാറുന്നതും ക്ലബിന്റെ സമീപ കാല പ്രകടനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. ഇപ്പോളിതാ ബാഴ്‌സാ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ഫ്രാൻസിൽ നിന്നും വരുന്നത്.

നിലവിൽ പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്ന ബാഴ്‌സയുടെ ഇതിഹാസതാരം ലയണൽ മെസ്സിയുടെ പ്രഖ്യാപനമാണ് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുന്നത്. പിഎസ്‌ജിയുമായുള്ള കരാർ തീർന്നാൽ തിരികെ ബാഴ്സയിലെത്തുമെന്ന സൂചനയാണ് സൂപ്പർ താരം നൽകുന്നത്. രണ്ടദശകത്തോളം ബാഴ്സക്കൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ താന്‍ വല്ലാതെ മിസ് ചെയ്യുന്നു.പി എസി ജിയുമായുളള കരാര്‍ തീര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കുറപ്പില്ല. പക്ഷെ ഉറപ്പുള്ള ഒരു കാര്യം ഞാനും കുടുംബവും ബാഴ്സലോണയില്‍ തിരിച്ചെത്തും. ശിഷ്ടകാലം അവിടെ ചിലവഴിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

എന്തായാലും ബാഴ്‌സയിൽ ഞങ്ങൾ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ഭാവിയിൽ ബാഴ്‌സയുടെ ടെക്‌നിക്കൽ ഡയറക്‌ടർ സ്ഥാനം വഹിക്കാൻ ആഗ്രഹിക്കുന്നു.
സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി.ഞാനെല്ലായ്പ്പോഴും പറയാറുണ്ട്. ബാഴ്സയെ ഏത് രീതിയിലും സഹായിക്കാന്‍ ഞാന്‍ തയാറാണെന്ന്. അതുകൊണ്ടുതന്നെ ക്ലബ്ബിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് എന്നെങ്കിലും എത്തണമെന്നാണ് എന്‍റെ ആഗ്രഹം. ഞാനേറെ സ്നേഹിക്കുന്ന ക്ലബിനെ ലോകത്തെ ഏറ്റവും മികച്ച ക്ലബായി നിലനിർത്തുക എന്നത് എന്റെ ആഗ്രഹമാണ്. മെസ്സി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :