അനുബന്ധ വാര്‍ത്തകള്‍
- ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നുമാത്രം പരിശോധിച്ചാൽ മതി; ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി
- ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമെന്ന് നിർമല സീതാരാമൻ
- സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി: രചനാ മത്സരങ്ങൾ ജില്ലാ തലത്തിൽ മാത്രം
- വിവാഹം കഴിക്കാൻ തയ്യാറായില്ല; കൊട്ടേഷൻ നൽകി കാമുകന്റെ കൈപ്പത്തി വെട്ടി വനിത പൊലീസുകാരി
- ഇലക്ട്രോണിക് എസ് യു വിയുമായി ഓടിയുടെ രംഗപ്രവേശം; 2019ൽ ഇന്ത്യൻ നിരത്തുകളിലുമെത്തും
വിനീതും അനസും ബ്ലാസ്റ്റേഴ്സിൽ തന്നെ; ഐ എ എൽ അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
ഐ എസ് എൽ അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. 7മലയാളികളും ഏഴു വിദേശ താരങ്ങളും ഉൾപ്പെടുന്ന 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയിലെ ട്രാൻസ്ഫർ വരെ ഈ ടീം തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിനായി കളിക്കുക.
സി കെ വിനീതും അനസ് എടത്തോടികയും ബ്ലാസ്റ്റേഴ്സിൽ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ടീമിനുണ്ട്. വിനീത് ഇത്തവണ ടീമിനൊപ്പം ഉണ്ടാവില്ല എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും മലയാളികളുടെ പ്രിയ താരം കേരളാ ബ്ലാസ്റ്റേഴിൽ തന്നെ കളിക്കും എന്നാണ് വിവരം, സഹല്‍ അബ്ദുല്‍ സമദ്, സക്കീര്‍ എം പി, പ്രശാന്ത് മോഹന്‍, ഋഷി ദത്ത്, സുജിത് എം എസ് എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങൾ.
കേരളാ ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്
ഗോള്‍ കീപ്പര്‍: ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം എസ്. ഡിഫന്‍സ്: അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, സന്ദേശ് ജിങ്കന്, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിംഗ്. മിഡ്ഫീല്‍ഡ്: പെകൂസണ്, നേഗി, നര്‍സാരി, ഋഷി ദത്ത്, കിസിറ്റോ, ലോകന്‍ മീതെ, സഹല്‍, നികോള, പ്രശാന്ത്, സൈനന്‍ ദോംഗല്‍, സൂരജ് രാവത്, എം പി സക്കീര്‍. ഫോര്‍വേഡ്: സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ