അനുബന്ധ വാര്‍ത്തകള്‍
- ജര്‍മനിയെ പുറത്താക്കാന്‍ സ്പെയിന് മനപ്പൂര്‍വ്വം തോറ്റു ! ലോകകപ്പ് വിവാദത്തില്‍
- ഖത്തര്‍ ലോകകപ്പ്: ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
- അച്ഛൻ മറഡോണയ്ക്കൊപ്പം കളിച്ചു, മകൻ മെസ്സിക്കൊപ്പവും: മക് അലിസ്റ്ററിൻ്റെ കഥ ഇങ്ങനെ
- എല്ലാ മത്സരവും കഠിനമാണ്, ഓസ്ട്രേലിയയെയും വില കുറച്ച് കാണുന്നില്ല: സ്കലോണി
- അങ്ങനെ സംഭവിച്ചതുകൊണ്ട് ഇത്തവണ ലോകകപ്പ് മെസിക്ക് തന്നെ, ഒരു സംശയവും ഇല്ല; കണക്കുകള്‍ നിരത്തി അര്‍ജന്റീന ആരാധകര്‍ ! അതിശയമെന്ന് സോഷ്യല്‍ മീഡിയ
ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഓസ്ട്രേലിയ, ഫ്രാന്‍സിന് പോളണ്ട്; പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ
ഡിസംബര്‍ നാല് പുലര്‍ച്ചെ 12.30 ന് അര്‍ജന്റീന - ഓസ്ട്രേലിയ പോരാട്ടം
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെ ആറ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. ഇനി രണ്ട് മത്സരങ്ങളില്‍ കൂടിയാണ് വ്യക്തത വരേണ്ടത്. ഗ്രൂപ്പ് ജി, എച്ച് മത്സരങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഈ കളികള്‍ക്ക് ശേഷം പ്രീ ക്വാര്‍ട്ടര്‍ പൂര്‍ണ രൂപം തെളിയും.
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബര്‍ മൂന്ന് ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30 ന് നെതര്‍ലന്‍ഡ്സും യുഎസ്എയും ഏറ്റുമുട്ടും.
ഡിസംബര്‍ നാല് പുലര്‍ച്ചെ 12.30 ന് അര്‍ജന്റീന - ഓസ്ട്രേലിയ പോരാട്ടം.
ഡിസംബര്‍ നാല് രാത്രി 8.30 നാണ് ഫ്രാന്‍സ് - പോളണ്ട് മത്സരം.
ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ന് ഇംഗ്ലണ്ടും സെനഗലും ഏറ്റുമുട്ടും.
ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച രാത്രി 8.30 ന് ജപ്പാന് - ക്രൊയേഷ്യ മത്സരം
ഡിസംബര്‍ ആറ് രാത്രി 8.30 നാണ് മൊറോക്ക-സ്പെയിന് മത്സരം