അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (14:33 IST)
ഖത്തർ ലോകകപ്പിൽ പോളണ്ടിനെതിരായ വിജയത്തിന് ശേഷം പ്രതികരണവുമായി അർജൻ്റീനൻ പരിശീലകൻ ലയണൽ സ്കലോണി. എല്ലാ മത്സരങ്ങളും കഠിനമാണെന്നും പ്രീ ക്വാർട്ടറിൽ ഓസീസിനെ വിലകുറച്ച് കാണുന്നില്ലെന്നും സ്കലോണി വ്യക്തമാക്കി. ഇന്നലത്തെ കളിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. കളിക്കാർ അവരുടെ 100 ശതമാനവും മൈതാനത്ത് തന്നുവെന്നും സ്കലോണി പറഞ്ഞു.
ഞങ്ങൾക്ക് കളിക്കാൻ സാധിക്കുന്ന 26 പേരാണുള്ളത്. ടീമിൽ പരിക്കുകളും മാറ്റങ്ങളുമെല്ലാമുണ്ട്. ഒരു താരത്തിന് പകരം മറ്റൊരു താരമെന്ന രീതിയിൽ ചോയ്സുണ്ട്. ഓരോ താരത്തിനും മത്സരത്തിൽ ഓഫർ ചെയ്യാനുള്ളത് വ്യത്യസ്തമാണ്. എൻസോ ഫെർണാണ്ടസ് ഇന്നലെ മിഡ് ഫീൽഡിൽ ഒരുപാട് സാധ്യതകൾ തുറന്നിട്ടു. ആൽവാരസ് നേടിയ രണ്ടാം ഗോളും ഇത്തരത്തിൽ പിറന്നതായിരുന്നു. ഇന്ന് കളിച്ച എല്ലാവരും തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ ഒരു ടീം എന്ന നിലയിലാണ് ഞങ്ങൾ എപ്പോഴും ചിന്തിക്കുന്നത്. സ്കലോണി പറഞ്ഞു.