അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ഡിസംബര്‍ 2020 (14:23 IST)
മെസിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകളിൽ ഒന്ന് മറികടന്ന് പിഎസ്‌ജിയുടെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ. 20 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് മെസിയിൽ നിന്നും എംബാപ്പെ കൈക്കലാക്കിയത്.
21 വർഷവും 266 ദിവസവുമാണ് എംബാപ്പെയുടെ പ്രായം. 22 വർഷവും 266 ദിവസവും അഅകുമ്പോഴാണ് മെസി ഈ നേട്ടത്തിലേക്ക് എത്തിയത്. പിഎസ്‌ജിക്ക് വേണ്ടി നൂറ് ഗോളുകൾ എന്ന നേട്ടവും ഇസ്‌താംബൂൾ ബസാക്സെഹറിനെതിരായ മത്സരത്തിൽ എംബാപ്പെ സ്വന്തമാക്കി.