മെസിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാവാം: യുവന്റസ് പരിശീലകൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:17 IST)
സൂപ്പർ താരം ലയണൽ മെസി മാനസികമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടാവാമെന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ. ബാഴ്‌സക്കെതിരായ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപായാണ് പിർലോയുടെ വാക്കുകൾ.

ബാഴ്‌സയിൽ തുടരുന്നതിനെ പറ്റി മെസിക്ക് പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് പിർലോയുടെ പരാമർശം. കളിയിൽ എന്നാൽ മെസി തന്റെ മൂല്യം കാണിക്കുന്നുണ്ടെന്നും എന്നാൽ മെസിക്ക് സൈക്കോളജിക്കലായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കരുതുന്നതായും പിർലോ പറഞ്ഞു. നേരത്തെ ആദ്യപാദത്തിൽ നടന്ന മത്സരത്തിൽ ബാഴ്‌സ്അലോണ യുവന്റസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :